രാഷ്ട്രീയമായ വിയോജിപ്പുകളുണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാൻ തനിക്കാകില്ലെന്ന് രാഹുൽ ഗാന്ധി. അവരെല്ലാം എന്റെ സഹോദരി സഹോദരൻമാരാണ്. ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചർച്ചകൾ തുടരണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു
മാനന്തവാടിയിൽ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു രാഹുൽ. യുഡിഎഫ് അധികാരത്തിൽ വന്നാൽ വയനാടിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കും. ആശയപോരാട്ടങ്ങൾക്കപ്പുറം വയനാടിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള തെരഞ്ഞെടുപ്പായി ഇതിനെ കാണും. വയനാട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവസരം ലഭിച്ചിട്ടും ഇടത് സർക്കാർ അവസരം വിനിയോഗിച്ചില്ലെന്നും രാഹുൽ പറഞ്ഞു.