സ്വര്‍ണവില ഉയര്‍ന്നു; പവന് ഇന്ന് 440 രൂപയുടെ വര്‍ധനവ്‌

തുടർച്ചയായ കുറവിന് പിന്നാലെ സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്. പവന് ഇന്ന് 440 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,320 രൂപയായി. ഗ്രാമിന് 4165 രൂപയാണ് വില

ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില 1710.28 ഡോളറായി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,977 രൂപയായി.