24 മണിക്കൂറിനിടെ 1.73 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3617 മരണം

 

രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,73,790 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 45 ദിവസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്.

മെയ് മാസം തുടക്കത്തിൽ കൊവിഡ് പ്രതിദിന കേസ് 4.14 ലക്ഷം വരെയായി ഉയർന്നിരുന്നു. 3617 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 2,84,601 പേർ രോഗമുക്തി നേടി

ഇതുവരെ 2,77,29,247 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,22,512 പേർക്ക് കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടു. നിലവിൽ 22,28,724 പേരാണ് ചികിത്സയിൽ കഴിയുന്നത്.