നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ആർ എസ് പിയിൽ ആഭ്യന്തര കലഹം. ചവറയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഷിബു ബേബി ജോൺ പാർട്ടിയിൽ നിന്ന് അവധിയെടുത്തു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിലും ഷിബു ബേബി ജോൺ പങ്കെടുത്തില്ല
അഞ്ച് സീറ്റിലാണ് ആർ എസ് പി മത്സരിച്ചത്. അഞ്ച് സീറ്റിലും പരാജയപ്പെട്ടു. യുഡിഎഫിലെ ഐക്യമില്ലായ്മയാണ് തോൽവിക്ക് കാരണമെന്നാണ് പാർട്ടി വിലയിരുത്തൽ. ചവറയിൽ വിജയമുറപ്പിച്ചതായിരുന്നുവെങ്കിലും തോൽവി സംഭവിക്കുകയായിരുന്നു. 2016ലും ആർ എസ് പിക്ക് പൂജ്യം സീറ്റാണ് സംസ്ഥാനത്ത് ലഭിച്ചത്.
എൽഡിഎഫ് വിട്ടുപോന്നത് തിരിച്ചടിയായെന്ന വിലയിരുത്തൽ നേതാക്കൾക്കുണ്ട്. യുഡിഎഫ് വിട്ട് സ്വതന്ത്ര നിലപാട് എടുക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു.