ലക്ഷദ്വീപിലെ ബിജെപി നേതാവായ അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹപരമായ പരിഷ്‌കാരങ്ങളിൽ തുടർ പ്രതിഷേധങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കളെയടക്കം ഉൾപ്പെടുത്തി കോർകമ്മിറ്റി രൂപീകരിക്കും. തുടർന്ന് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നേരിൽ കാണാനാണ് തീരുമാനം
ഖോഡ പട്ടേലുമായുള്ള കൂടിക്കാഴ്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വിവിധ സംഘടനകളുടെ പിന്തുണയോടെ പ്രതിഷേധം ഡൽഹിയിലേക്ക് വ്യാപിപ്പിക്കും. ഖോഡാ പട്ടേൽ നാളെ ലക്ഷദ്വീപിലെത്തുന്നുണ്ട്.
ഇതിനിടെ തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോർപറേഷൻ ഉത്തരവിറക്കി. സുരക്ഷ ലെവൽ രണ്ടിലേക്കാണ് വർധിപ്പിച്ചത്. സംശയാസ്ദപമായ എന്തെങ്കിലും കണ്ടാൽ അധികൃതരെ അറിയിക്കണമെന്ന നിർദേശമടക്കമാണ് ഉത്തരവ്.