Webdesk

അസമില്‍ പ്രളയം; ലക്ഷങ്ങളെ ബാധിച്ചു: കാശിരംഗ മുങ്ങി

ഗുവാഹത്തി: അസമില്‍ കനത്ത മഴയും വെള്ളപ്പൊക്കവും കടുത്ത നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചു. പ്രളയത്തില്‍ നൂറിലേറെ പേര്‍ മരിച്ചതായാണ് കണക്കാക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ 36 ലക്ഷത്തിലേറെ പേരെയാണ് പ്രളയം ബാധിച്ചത്. സംസ്ഥാനത്തെ 26 ജില്ലകളെ പ്രളയ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. മണ്ണിടിച്ചിലില്‍ 26 പേര്‍ മരിച്ചതായാണ് സംസ്ഥാന ദുരന്ത നിവാരണ അതോറ്റി കണക്കാക്കുന്നത്.റോഡുകള്‍ക്കും വീടുകള്‍ക്കും പുറമെ കൃഷിയിടങ്ങളും വ്യാപകമായി നശിച്ചിട്ടുണ്ട്. ഇതുവരെയായി അരലക്ഷത്തിലേറെ പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. കാശിരംഗ ദേശീയോദ്യാനത്തിലെ നിരവധി വന്യജീവികള്‍ വെള്ളപ്പൊക്കത്തില്‍ പെട്ടതായാണ് വിവരം. പല…

Read More

കൊവിഡിൽ വിറങ്ങലിച്ച് ലോകം; മരണസംഖ്യ ആറ് ലക്ഷം പിന്നിട്ടു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,46,33,037 ആയി ഉയർന്നു. ഏഷ്യ വൻകരയിൽ മാത്രം 33 ലക്ഷം പേരും ആഫ്രിക്കയിൽ ഏഴ് ലക്ഷം പേരും അമേരിക്കയിൽ 38 ലക്ഷം പേരും രോഗികളായെന്നാണ് കണക്ക്. 6,08,539 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. അമേരിക്കയിൽ 38,96,855 പേർ രോഗബാധിതരായി. ബ്രസീസിൽ 20,99,896 പേരും കൊവിഡ് ബാധിതരായി. യുഎസിൽ ഇന്നലെ മാത്രം 63,584 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രസീസിൽ ഇരുപത്തിനാലായിരത്തിലേറെ പേർക്കും…

Read More

ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കുകളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ഗൂഡല്ലൂർ :ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കുകളിലെ പ്രധാന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുംമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു രാവിലെ 10 മുതൽ അഞ്ച് മണി വരെയാണ് വൈദ്യതി മുടങ്ങുക. ചേരമ്പാടി ,ഗൂഡല്ലൂർ സബ്സ്റ്റേഷനിൽ ആണ് അറ്റകുറ്റ പണികൾ നടക്കുന്നത് ഉപ്പട്ടി, പൊന്നാനി ,ദേവാല പന്തല്ലൂർ, അത്തിക്കുന്ന്,കുളപ്പള്ളി എല്ലമല റാക്ക് വുഡ് തുടങ്ങിയ പ്രദേശങ്ങളിലും ചേരമ്പാടി ,കയ്യുന്നി ,കക്കുണ്ടി, താളൂർ നന്ദട്ടി, ഓവാലി ,ഒന്നാം മയിൽ , പാടന്തറ,തുറപള്ളി , നെല്ലാകോട്ട പാട്ടവയൽതുടങ്ങിയ പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

Read More

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകൾ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ 1, 16 എന്നീ വാർഡുകൾ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കൊവിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും ഈ മേഖലയിൽ ബാധകമായിരിക്കും

Read More

രാജ്യത്ത് കോവിഡ് മരണം 27,000 കവിഞ്ഞു; രോഗം ബാധിച്ചവര്‍ 11.10 ലക്ഷം, രോഗമുക്തര്‍ 6.94 ലക്ഷം

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 27,000 പിന്നിട്ടു. ഇതുവരെ 27,428 പേരാണ് രോഗബാധിതരായി മരിച്ചത്. അതേസമയം, രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 11,10,421 ആയി. 6,94,083 പേര്‍ രോഗത്തെ അതിജീവിച്ചപ്പോള്‍ 3,88,508 പേര്‍ ചികിത്സയിലുണ്ട്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ഏറെ രൂക്ഷം. മഹാരാഷ്ട്രയില്‍ ഇതുവരെ 3,10,455 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11,854 പേര്‍ മരിച്ചു. 1,69,569 പേരാണ് ഇതുവരെ രോഗമുക്തരായത്. തമിഴ്നാട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1,70,693 ആയി. മരണം 2,481….

Read More

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് എറണാകുളം വെളിയത്ത്‌നാട് സ്വദേശി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന തടിക്കക്കടത്ത് വെളിയത്ത്നാട് തോപ്പില്‍ വീട്ടില്‍ കുഞ്ഞുവീരാന്‍ (67) ആണ് മരിച്ചത് എറണാകുളം ജില്ലയിലെ അഞ്ചാമത്തെയും സംസ്ഥാനത്തെ 41മത് കോവിഡ് മരണവുമാണ്. കോവിഡ് സ്ഥിരീകരിച്ച് ഒരു ഘട്ടം കഴിഞ്ഞശേഷമാണ് ഇദ്ദേഹം രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്. തുടര്‍ന്ന് ജൂലൈ എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞുവീരാന് പ്ലാസ്മ തെറാപ്പി ഉള്‍പ്പെടെ ചികിത്സ നല്‍കിയിരുന്നു. കടുത്ത രക്തസമ്മര്‍ദ്ദവും ന്യൂമോണിയയും ഇദ്ദേഹത്തെ അലട്ടിയിരുന്നു.

Read More

കടല്‍ക്കൊല:നാവികരെ എന്‍.ഐ.എ കോടതിക്കു വിടണമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കടല്‍ക്കൊലക്കേസില്‍ എന്‍.ഐ.എ നടത്തുന്ന അന്വേഷണം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയെ അതിശക്തമായി എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു. മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ എന്‍.ഐ.എ കോടതിയില്‍ വിചാരണ നേരിടാനുള്ള അടിയന്തര നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടല്‍ക്കൊല കേസില്‍ എന്‍.ഐ.എ കോടതിയില്‍ നാവികര്‍ വിചാരണ നേരിടണമെന്നും നിയമവിരുദ്ധ നടപടികള്‍ക്കുമെതിരേ കേസെടുക്കാന്‍ ഇന്ത്യക്ക് അധികാരമുണ്ടെന്നുമാണ് നേരത്തെ സുപ്രീംകോടതി വിധിച്ചത്. എന്നാല്‍ പ്രതികള്‍ ഇറ്റാലിയന്‍ നാവികസേനയുടെ ഭാഗമാണെന്നും…

Read More

വനിതാ അഭിഭാഷകയെ പീഡിപ്പിച്ച അഭിഭാഷകന്‍ അറസ്റ്റില്‍

ഹൈദരാബാദ്: ലൈംഗികമായി നിരന്തരം പീഡിപ്പിച്ചെന്ന വനിതാ അഭിഭാഷകയുടെ പരാതിയിൽ അഭിഭാഷകനെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ മുതിർന്ന അഭിഭാഷകനായ 50 വയസ്സുകാരനാണ് പോലീസിന്റെ പിടിയിലായത്. ആദ്യം മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ബ്ലാക്ക്മെയിൽ ചെയ്തും വിവാഹവാഗ്ദാനം നൽകിയും നിരന്തരം പീഡിപ്പിച്ചെന്നാണ് വനിതാ അഭിഭാഷകയുടെ പരാതി. 2011-ൽ വനിതാ അഭിഭാഷക നിയമ വിദ്യാർഥിനിയായിരിക്കുന്ന സമയത്താണ് അഭിഭാഷകനെ ആദ്യം പരിചയപ്പെടുന്നത്. നാല് വർഷത്തിന് ശേഷം ഇയാളുടെ ഓഫീസിൽവെച്ചാണ് ആദ്യമായി പീഡനത്തിനിരയായത്. ഓഫീസിലേക്ക് വിളിച്ചുവരുത്തി ബിരിയാണിയിൽ മയക്കുമരുന്ന് കലർത്തിനൽകിയ ശേഷമായിരുന്നു പീഡനം….

Read More

ഗൂഡല്ലൂർ പോലീസ് സറ്റേഷനിൽ കൊവിഡ് സ്ഥിതീകരിച്ച വനിത പോലീസിന് നെഗറ്റീവായി

ഗൂഡല്ലൂർ: ആദ്യഘട്ടത്തിൽ കോവിഡ് പോസിറ്റീവായ ഗൂഡല്ലൂർ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസിന് രണ്ടാംഘട്ട പരിശോധനയിൽ നെഗറ്റീവായി . ഒരാഴ്ച മുമ്പാണ് വനിതാപോലീസിന് കൊവിഡ് ലക്ഷണങ്ങൾ കാണിച്ചത് . തുടർന്ന് കോവിഡ് സെൻ്റെറിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് കൊവിഡ് സ്ഥിതീകരിച്ചിരുന്നു.വനിതാ പോലീസിന് കൊവിഡ് സ്ഥിതീകരിച്ചതോടെ ഗൂഡല്ലൂർ പോലീസ് സ്റ്റേഷനിലെ ചില പോലീസുകാർ നിരീക്ഷണത്തിലായിരുന്നു. വനിതാ പോലീസ് കൊവിഡ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലേക്ക് പോയിരുന്നു. ഇവിടെ നിന്നാണ് രോഗബാധയേറ്റത്.

Read More

ആശങ്ക ഒഴിയുന്നില്ല:നീലഗിരിയിൽ ഇന്ന് 78 പേർക്ക് കൊവിഡ്; 172 പേർ രോഗമുക്തി നേടി

ഗൂഡല്ലൂർ: ആശങ്ക ഒഴിയാതെ നീലഗിരി . ഇന്ന് 78 പേർക്ക് കൊവിഡ് രോഗം സ്ഥിതീ കരിച്ചു.172 പേർ രോഗമുക്തി നേടി ഇന്ന് സ്ഥിതീകരിച്ച കോവിഡ് രോഗികളിൽ 23 പേരും ഊട്ടിയിലെ ടെൻതുറൈ പ്രദേശത്തുള്ളവരാണ്. ഇവിടെയുള്ള എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടിരിക്കുന്നത്. നീലഗിരിയിൽ 312 പേരാണ് ചിത്സയിലുള്ളത്.

Read More