Headlines

Webdesk

വണ്ണില്‍ മമ്മൂട്ടി  ഓട്ടോയില്‍ പോകുന്ന സീന്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു; മമ്മൂക്കയെ വെച്ച് ഓട്ടോ ഓടിക്കുമ്പോ എന്തെങ്കിലും പറ്റിയാല്‍ പിന്നെ ജീവിക്കണ്ട’; റോള്‍ ആദ്യം നിരസിച്ചുവെന്ന് അസീസ് നെടുമങ്ങാട്

വണ്ണില്‍ മമ്മൂട്ടി  ഓട്ടോയില്‍ പോകുന്ന സീന്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. അസീസ് നെടുമങ്ങാടാണ് ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം ചെയ്തത്. ഓട്ടോ ഓടിക്കാന്‍ അറിയാത്തതിനാല്‍ മമ്മൂട്ടിയെ വെച്ച് ഓടിക്കുന്ന് പേടിച്ചാണ് സീന്‍ വേണ്ടെന്ന് വെച്ചതെന്ന് അസീസ് പറഞ്ഞു.  റിപ്പോര്‍ട്ടര്‍ ടിവിയിലെ അഭിമുഖ  പരിപാടിയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ . ഓട്ടോ ഓടിക്കാന്‍ അറിയാത്തതിനാല്‍ മമ്മൂക്കയെ എവിയെങ്കിലും കൊണ്ട് പോയി വീഴ്ത്തിയാലോ എന്ന് ഭയന്ന് അത് വേണ്ടെന്ന് വെച്ചു. പക്ഷെ അവസാനം മമ്മൂക്ക തന്നെ അസീസ് ചെയ്താല്‍ മതിയെന്ന് പറയുകയായിരുന്നു. തുടർന്ന്…

Read More

ലോക പുകയില വിരുദ്ധ ദിനം 2021

പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. കാന്‍സറിന് കാരണമാവുന്നു. കാന്‍സറിനു പുറമേ പുകവലി മൂലം ഉണ്ടാകുന്ന വിവിധ ആരോഗ്യ രോഗങ്ങളും ഉണ്ട്. ഇത് രോഗത്തിലേക്കും വൈകല്യത്തിലേക്കും നയിക്കുകയും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ദ്രോഹിക്കുകയും ചെയ്യുന്നു. ഹൃദയം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ഹൃദയാഘാതം, പ്രമേഹം, എംഫിസെമ, ക്രോണിക് ബ്രോങ്കൈറ്റിസ് എന്നിവ ഉള്‍പ്പെടുന്ന ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) എല്ലാം പുകവലി മൂലമുണ്ടാവാം എന്നെല്ലാം നമുക്കറിയാം. എന്നാല്‍, ഏറ്റവും ഒടുവിലായി ഗവേഷണങ്ങളില്‍ കണ്ടെത്തിയ മറ്റൊരു വസ്തുതയുണ്ട്. പുകവലിക്കുന്നവര്‍ക്ക് കൊറോണ വൈറസ് പിടിപെടാനുള്ള…

Read More

സെൻട്രൽ വിസ്റ്റ പ്രോജക്ട് വർക്ക് നിർത്തിവെക്കാനുള്ള അപേക്ഷ തള്ളി; ഒരു ലക്ഷം രൂപ പിഴവിധിച്ച് കോടതി

  ന്യൂഡൽഹി: കോവിഡ് മൂലം രാജ്യത്ത് പ്രതിസന്ധിയുണ്ടെന്നും അതിനാൽ സെൻട്രൽ വിസ്റ്റ പുനർവികസന പദ്ധതി പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജി ദില്ലി ഹൈക്കോടതി തള്ളി. ഇത് കൂടാതെ ഇത് പൊതു ജനത്തിന് വളരെയേറെ ആവശ്യമുള്ള ഒന്നാണെന്നും കോടതി ചൂണ്ടിക്കാട്ടുകയും പരാതിക്കാരന് ഒരുലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ദേശീയ പ്രാധാന്യമുള്ള അവശ്യ പദ്ധതിയാണ് സെൻട്രൽ വിസ്തയെന്ന് ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ‘പദ്ധതിയിൽ പൊതുജനങ്ങൾക്ക്…

Read More

ഏപ്രിലിലെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം 5 വരെ നീട്ടി; ജൂണിലെ റേഷന്‍ വിതരണം 7 മുതൽ

  തിരുവനന്തപുരം: കൊവിഡ് പശ്ചാതലത്തില്‍ റേഷന്‍ കടകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഏപ്രിലിലെ കിറ്റ് വിതരണം ജൂണ്‍ 5 വരെ നീട്ടി. ലോക്ഡൗണും ടെന്‍ഡര്‍ നടപടികളിലെ പ്രശ്‌നങ്ങളും സാധനങ്ങളുടെയും ജീവനക്കാരുടെയും ലഭ്യതക്കുറവും മൂലം കിറ്റ് വിതരണം ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിലാണ് കിറ്റ് വിതരണം ശനിയാഴ്ച വരെ നീട്ടാന്‍ അധികൃതര്‍ തീരുമാനിച്ചത്. മെയിലെ റേഷന്‍ ശനിയാഴ്ച വരെ ലഭിക്കുമെന്നും അതിനു ശേഷവും മെയ് മാസത്തെ കിറ്റ് വിതരണം തുടരുമെന്നും സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു….

Read More

ശബരിമല വിഷയത്തിൽ മാപ്പ് പറഞ്ഞിട്ടില്ലെന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമല വിഷയത്തിൽ മാപ്പ് പറഞ്ഞിട്ടില്ലെന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഖേദമുണ്ടെന്ന് മാത്രമാണ് താൻ പറഞ്ഞത്. കെണിയിൽ വീഴാതിരിക്കാനാണ് അതുമായി ബന്ധപ്പെട്ട വിവാദമുണ്ടായപ്പോൾ പ്രതികരിക്കാതിരുന്നത്. വാർത്ത വന്ന ശേഷം തിരുത്തിയാൽ ഖേദം പറഞ്ഞില്ലെന്നാകും പ്രചാരണമെന്നും കടകംപള്ളി പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു കടകംപള്ളി  

Read More

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം: ഐക്യകണ്‌ഠേന പ്രമേയം പാസാക്കി നിയമസഭ

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്നും വികലമായ ഭരണപരിഷ്‌കാരങ്ങൾ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷം ചില ഭേദഗതികൾ ഉന്നയിച്ചു. ഇവ സർക്കാർ അംഗീകരിച്ചു. തുടർന്ന് പ്രമേയം ഏകണ്‌ഠേന പാസാക്കുകയായിരുന്നു ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ലക്ഷദ്വീപിൽ കാവി അജണ്ട അടിച്ചേൽപ്പിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാർപറേറ്റ് താത്പര്യങ്ങൾ ദ്വീപിന് മേൽ അടിച്ചേൽപ്പിക്കുകയാണ്. ദ്വീപ് നിവാസികളുടെ ഉപജീവന മാർഗം തകർക്കുന്ന നടപടികളാണുണ്ടാകുന്നത്. ഗോവധ നിരോധനമെന്ന…

Read More

കൊവിഡ് വ്യാപനത്തിൽ കുറവ്: 24 മണിക്കൂറിനിടെ 1.52 ലക്ഷം പുതിയ രോഗികൾ, 3128 മരണം

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,734 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 50 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കുറവ് പ്രതിദിന വർധനവാണിത്. 2,38,022 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 3128 പേർക്ക് ഒരു ദിവസത്തിനിടെ ജീവൻ നഷ്ടപ്പെട്ടു. ഇതുവരെ 2,80,47,534 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,56,92,342 പേർ രോഗമുക്തരായി. നിലവിൽ 20,26,092 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 3,29,100 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. 80 രൂപയാണ് പവന് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിൻരെ വില 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിൻരെ വില ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1900 ഡോളർ നിലവാരത്തിലാണ്. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,662 രൂപയായി.

Read More

യുപിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം പാലത്തിൽ നിന്ന് പുഴയിൽ തള്ളിയ സംഭവം: രണ്ട് പേർ അറസ്റ്റിൽ

  യുപിയിൽ കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം പാലത്തിൽ നിന്ന് നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സിദ്ധാർഥ നഗർ സ്വദേശി പ്രേംനാഥ് എന്നയാളുടെ മൃതദേഹമാണ് നദിയിലെറിഞ്ഞത്. സഞ്ജയ് കുമാർ, മനോജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. രപ്തി നദിയിലേക്കാണ് മൃതദേഹം ഇവർ വലിച്ചെറിഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വാഹനത്തിലെത്തിച്ച മൃതദേഹം പിപിഇ കിറ്റ് ധരിച്ച ഒരാളും മറ്റൊരാളും ചേർന്ന് പാലത്തിൽ നിന്ന് താഴേക്ക് എറിയുന്നതാണ് ദൃശ്യത്തിലുണ്ടായിരുന്നത് മെയ് 25നാണ് പ്രേംനാഥിനെ…

Read More

അഡ്മിനിസ്‌ട്രേറ്ററുടെ നിയമത്തെ അറബിക്കടലിൽ എറിയണമെന്ന് പ്രതിപക്ഷ നേതാവ്; സഭയിൽ ദ്വീപിന് വേണ്ടി പ്രമേയം

  ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്നും വികലമായ ഭരണപരിഷ്‌കാരങ്ങൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷം പ്രമേയത്തെ പിന്തുണച്ചു. ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ കൊണ്ടുവന്ന ജനസംഖ്യ നിയന്ത്രണ നിയമത്തെ അറബി കടലിൽ എറിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങൾ ഏറ്റവും കുറവുമുള്ള ദ്വീപിൽ ഗുണ്ടാ ആക്ട് കൊണ്ടുവന്നത് പാവങ്ങളെ പീഡിപ്പിക്കാനാണ്. പ്രമേയത്തോട് പൂർണമായും യോജിക്കുന്നു. ദ്വീപ് നിവാസികളുടെ ജീവിക്കാനുള്ള അവകാശം പുതിയ പരിഷ്‌കാരങ്ങളോടെ ഇല്ലാതാക്കുന്നുവെന്നും സതീശൻ…

Read More