Headlines

Webdesk

ഇസ്രയേലിൽ മരിച്ച സൗമ്യ സന്തോഷിൻ്റെ കുടുംബത്തിന് ഇൻഷ്വറൻസ് തുക കൈമാറി നോർക്ക റൂട്ട്സ്

  തിരുവനന്തപുരം : ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ കുടുംബത്തിന് നോര്‍ക്ക റൂട്ട്സ് ഇന്‍ഷുറന്‍സ് തുക കൈമാറി. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപയാണ് നോര്‍ക്ക റൂട്ട്‌സ് കൈമാറിയത്. ഇന്ത്യയ്ക്ക് പുറത്തുള്ള കേരളീയര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവാസി ഐഡി കാര്‍ഡ് അംഗമായിരുന്ന സൗമ്യ നഴ്‌സായി സേവനമനുഷ്ടിക്കുന്നതിനിടെ മേയ് 11ന് റോക്കറ്റ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. പ്രമുഖ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറര്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പ്രവാസി മലയാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ…

Read More

പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ 6 മുതൽ

  തിരുവനന്തപുരം∙ സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ 6 മുതൽ 16 വരെ നടത്താൻ തീരുമാനിച്ചു. പരീക്ഷാഫീസ് 15നകം അടയ്ക്കണം. പ്ലസ് വൺ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. രാവിലെ 9.40നാകും പരീക്ഷ ആരംഭിക്കുക. ഏതൊക്കെ പാഠഭാഗങ്ങളാണ് പരീക്ഷയിൽ ഉൾപ്പെടുത്തുക എന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉടൻ വ്യക്തത വരുത്തുമെന്നാണ് വിവരം.    

Read More

വയനാട് ജില്ലയില്‍ 170 പേര്‍ക്ക് കൂടി കോവിഡ്:ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.41

  വയനാട് ജില്ലയില്‍ ഇന്ന് 170 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 440 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.41 ആണ്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 57994 ആയി. 53799 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3822 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2339 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

സംസ്ഥാനത്ത് ഇന്ന് 12,300 പേർക്ക് കൊവിഡ്, 174 മരണം; 28,867 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 12,300 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂർ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂർ 558, കാസർഗോഡ് 341, പത്തനംതിട്ട 277, ഇടുക്കി 263, വയനാട് 170 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

ലക്ഷദ്വീപിലെ വികസനം കാണിക്കാൻ പിണറായിയെയും വി ഡി സതീശനെയും ഒന്നിച്ചു കൊണ്ടുപോകാമെന്ന് അബ്ദുള്ളക്കുട്ടി

  ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭയിൽ പ്രമേയം പാസാക്കിയതിനെതിരെ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. വികസനം നേരിട്ടറിയാൻ മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ഒന്നിച്ച് ദ്വീപിലേക്ക് കൊണ്ടുപോകുമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു ഇത് ജനാധിപത്യത്തെ കൊഞ്ഞനം കുത്തലാണ്. ഈ സഭ കോയമ്പത്തൂരിൽ ബോംബ് സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച അബ്ദുൽ നാസർ മദനിയെ രക്ഷപ്പെടുത്തണമെന്ന് പറഞ്ഞ് പ്രമേയം പാസാക്കിയതാണ്. മുമ്പ് നോട്ടുനിരോധനത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. എന്താണ് നോട്ടുനിരോധനമെന്നും അത് ഇന്ത്യക്കുണ്ടായ നേട്ടമെന്താണെന്നും…

Read More

മൂന്നര ലക്ഷം പേർക്ക്​ രണ്ടാഴ്​ചക്കകം ആസ്​ട്രസെനക രണ്ടാം ഡോസ്​ നൽകുമെന്ന് കുവൈത്ത്

  കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ര​ണ്ടാ​ഴ്​​ച​ക്ക​കം മൂ​ന്ന​ര ല​ക്ഷം പേ​ർ​ക്ക്​ ഓ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ര​ണ്ടാ​മ​ത്​ ഡോ​സ്​ ന​ൽ​കും.29 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, മി​ഷ്​​രി​ഫ്​ എ​ക്​​സി​ബി​ഷ​ൻ സെൻറ​റി​ലെ കു​ത്തി​വെ​പ്പ്​ കേ​ന്ദ്രം, ശൈ​ഖ്​ ജാ​ബി​ർ പാ​ല​ത്തി​ലെ ഡ്രൈ​വ്​ ത്രൂ ​വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്രം തു​ട​ങ്ങി​യ​വ​യി​ലൂ​ടെ മാ​ര​ത്ത​ൺ കാ​മ്പ​യി​ൻ ന​ട​ത്തി​യാ​ണ്​ ര​ണ്ടാം ഡോ​സ്​ ന​ൽ​കാ​നൊ​രു​ങ്ങു​ന്ന​ത്. ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ല​ഭ്യ​ത​ക്കു​റ​വ്​ കാ​ര​ണം ര​ണ്ടാം ഡോ​സ്​ ന​ൽ​കു​ന്ന​ത്​ മ​ന്ദ​ഗ​തി​യി​ലാ​ക്കി​യി​രു​ന്നു. ഓ​ക്സ്ഫ​ഡ് ആ​സ്ട്ര​സെ​ന​ക വാ​ക്​​സി​ൻ ര​ണ്ടാം ഡോ​സ് ന​ൽ​കു​ന്ന​തി​ലെ കാ​ല​താ​മ​സം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മൂ​ന്നു…

Read More

ലക്ഷദ്വീപിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കലക്ടറുടെ ഉത്തരവ്

  ലക്ഷദ്വീപിൽ സമ്പൂർ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കലക്ടർ ഉത്തരവിറക്കി. കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അഞ്ച് ദ്വീപുകളിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഐഡി കാർഡ് എന്നിവ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് ജോലി സ്ഥലത്ത് എത്താം. കൊവിഡ് രൂക്ഷമായതിനെ തുടർന്ന് കവരത്തി, മിനിക്കോയ്, കൽപേനി, അമനി ദ്വീപുകളിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ജൂൺ 7വരെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. ദ്വീപിൽ അഡ്മിനിസ്‌ട്രേറ്ററുടെ ഉട്ടോപ്യൻ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴാണ് നടപടിയെന്നതും ശ്രദ്ധേയമാണ്. പ്രതിഷേധത്തെ…

Read More

ഒരേ വാക്‌സിന് എങ്ങനെ രണ്ടുവില; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

  കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ഒരേ വാക്‌സിന് രണ്ട് വില ഈടാക്കുക, വാക്‌സിൻ ക്ഷാമം തുടങ്ങിയ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിനെതിരെ കോടതി രൂക്ഷ വിമർശനമുന്നയിച്ചത്. എല്ലാ പ്രശ്‌നങ്ങളും ആശങ്കകളും പരിഹരിച്ച് പുതിയ സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിന് രണ്ടാഴ്ച്ചത്തെ സമയവും കോടതി അനുവദിച്ചു കേന്ദ്രത്തിനും സംസ്ഥാനത്തിനും വാക്‌സിന് രണ്ട് വില നൽകേണ്ടി വരുന്നതിനെ കോടതി ചോദ്യം ചെയ്തു. ഒരേ വാക്‌സിന് രണ്ട് പേർക്ക് എങ്ങനെ രണ്ട് വിലകളിൽ നൽകാനാകുമെന്ന് കോടതി ചോദിച്ചു. കേന്ദ്രവും…

Read More

രാജ്യ ദ്രോഹത്തിന്റെ പരിധി പഠിപ്പിക്കേണ്ട സമയമായി; ചാനലുകൾക്കെതിരായ നടപടി സുപ്രീം കോടതി റദ്ദാക്കി

  ആന്ധ്രപ്രദേശ് പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത രണ്ട് തെലുങ്ക് ചാനലുകൾക്കെതിരായ നടപടി സുപ്രീം കോടതി തടഞ്ഞു, ടിവി 5 ന്യൂസ്, എബിഎൻ ആന്ധ്ര ജ്യോതി എന്നീ ചാനലുകൾക്കെതിരായ നടപടിയാണ് സുപ്രീം കോടതി തടഞ്ഞത്. പ്രഥമദൃഷ്ട്യാ മാധ്യമ സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയതെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് നിരീക്ഷിച്ചു രാജ്യദ്രോഹത്തിന്റെ പരിധി തങ്ങൾ നിർവചിക്കേണ്ട സമയമാണിത്. ഐപിസിയുടെ 124എ, 153 വകുപ്പുകൾക്ക് വ്യാഖ്യാനം ആവശ്യമാണെന്ന് കരുതുന്നു. പ്രത്യേകിച്ച് മാധ്യമ സ്വാതന്ത്ര്യത്തിന്റെയും…

Read More

കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫിസിനു മുന്നിൽ പ്രതിഷേധം

  കൊച്ചി: ലക്ഷദ്വീപ് പരിഷ്കാരങ്ങൾക്കെതിരെ കൊച്ചിയിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫിസിനു മുന്നിൽ പ്രതിഷേധ സമരങ്ങൾ തുടരുന്നു. രാവിലെ എൽജെ‍ഡി, എൽവൈജെഡി പ്രവർത്തകരുടെ നേതൃത്വത്തിൽ അഡ്മിനിട്രേറ്റർ പ്രഫുൽ കെ. പട്ടേലിന്റെ കോലത്തിൽ ചാണകവെള്ളം ഒഴിച്ചാണ് പ്രതിഷേധിച്ചത്. രാവിലെ മുതൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ഇവിടെ പ്രതിഷേധ സമരങ്ങൾ നടക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള പ്രതിഷേധ സമരങ്ങളാണ് ഇവിടെ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും നടത്തുന്നത്. ലക്ഷദ്വീപിനെ കാവിവൽക്കരിക്കാനും വ്യാവസായികമായ ഗൂഢ ലക്ഷ്യങ്ങൾ വച്ചുമാണ് പുതിയ പരിഷ്കാരങ്ങൾ…

Read More