ലക്ഷദ്വീപിലെ വികസനം കാണിക്കാൻ പിണറായിയെയും വി ഡി സതീശനെയും ഒന്നിച്ചു കൊണ്ടുപോകാമെന്ന് അബ്ദുള്ളക്കുട്ടി

 

ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭയിൽ പ്രമേയം പാസാക്കിയതിനെതിരെ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. വികസനം നേരിട്ടറിയാൻ മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ഒന്നിച്ച് ദ്വീപിലേക്ക് കൊണ്ടുപോകുമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു

ഇത് ജനാധിപത്യത്തെ കൊഞ്ഞനം കുത്തലാണ്. ഈ സഭ കോയമ്പത്തൂരിൽ ബോംബ് സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച അബ്ദുൽ നാസർ മദനിയെ രക്ഷപ്പെടുത്തണമെന്ന് പറഞ്ഞ് പ്രമേയം പാസാക്കിയതാണ്. മുമ്പ് നോട്ടുനിരോധനത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. എന്താണ് നോട്ടുനിരോധനമെന്നും അത് ഇന്ത്യക്കുണ്ടായ നേട്ടമെന്താണെന്നും പഠിക്കണം

ലോക്ക് ഡൗൺ കഴിയട്ടെ, പിണറായിയെയും വി ഡി സതീശനെയും ഒന്നിച്ച് അങ്ങോട്ടു കൊണ്ടുപോകുന്നുണ്ട്. പാസ് ശരിയാക്കി കൊടുക്കാമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.