ലക്ഷദ്വീപിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലമാറ്റം ഹൈക്കോടതി തടഞ്ഞു

 

ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലമാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തു. സ്ഥലംമാറ്റ ഉത്തരവിനെ തുടർന്ന് കോടതിയുടെ നടപടികൽ സ്തംഭിച്ചെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ മറുപടി നൽകണമെന്നും ഹൈക്കോടതി പറഞ്ഞു.

കോടതി ചുമതലകളിൽ നിന്ന് നീക്കി സർക്കാർ ജോലികളിൽ നിയോഗിച്ചതാണ് ഹൈക്കോടതി തടഞ്ഞത്. ബിജെപി നേതാവായ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഡ പട്ടേലിന്റെ ജനവിരുദ്ധ ഭരണപരിഷ്‌കാരത്തിനെതിരെ ലക്ഷദ്വീപിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഹൈക്കോടതിയുടെ നടപടിയും.