മൈസൂർ കൂട്ടബലാത്സംഗം: നാല് പേർ പിടയിൽ, കൂട്ടത്തിൽ മലയാളികളുമെന്ന് സൂചന

 

മൈസൂർ കൂട്ടബലാത്സംഗ കേസിൽ നാല് പ്രതികൾ പിടിയിലായി. തമിഴ്‌നാട്ടിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളിൽ മലയാളികളും ഉൾപ്പെട്ടതായാണ് സൂചന. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചിട്ടുമ്ട്.

ചൊവ്വാഴ്ച രാത്രിയാണ് എംബിഎ വിദ്യാർഥിനിയെ ചാമുണ്ഡി ഹിൽസിൽ വെച്ച് നാല് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷമായിരുന്നു പീഡനം. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്.

പ്രതികൾ മൈസൂർ എൻജിനീയറിംഗ് കോളജ് വിദ്യാർഥികളാണെന്നാണ് സൂചന. ഇതിൽ മൂന്ന് പേർ മലയാളികളാണെന്നും വിവരമുണ്ട്.