സംസ്ഥാനത്ത് സിറോ പ്രിവിലൻസ് സർവേ നടത്താൻ സർക്കാർ; കൊവിഡ് പ്രതിരോധം ശക്തമാകുമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് സിറോ പ്രിവിലൻസ് പഠനം നടത്തുന്നതിന് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണ ജോർജ്. വാക്‌സിനേഷനിലൂടെയും രോഗം സ്ഥിരീകരിച്ചും എത്ര പേർക്ക് കൊവിഡ് പ്രതിരോധ ശേഷി കൈവരിക്കാൻ കഴിഞ്ഞുവെന്നത് കണ്ടെത്തുന്നതിനാണ് സീറോ സർവൈലൻസ് പഠനം നടത്തുന്നത്. ഇനിയെത്ര പേർക്ക് രോഗം വരാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കാനും കഴിയും. കൊവിഡ് പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും രോഗം വരാനുള്ളവരെ കൂടുതൽ സുരക്ഷിതരാക്കാനും ഇതുവഴി സാധിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ദേശീയ തലത്തിൽ നാല് തവണ സിറോ സർവയൻസ് പഠനം നടത്തിയിരുന്നു….
