കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മന്ത്രി ഇ പി ജയരാജനും ഭാര്യ ഇന്ദിരയും രോഗമുക്തരായി. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെ ഇരുവരും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങി. പരിശോധനാ ഫലം നെഗറ്റീവ് ആയെങ്കിലും ഇരുവരോടും ഏഴ് ദിവസം വീട്ടിൽ വിശ്രമത്തിൽ തുടരാൻ മെഡിക്കൽ ബോർഡ് നിർദേശിച്ചിട്ടുണ്ട്
ഈ മാസം 11 മുതൽ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇപിയും ഭാര്യയും. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ എം കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഇരുവരെയും പരിചരിച്ചത്. ഡോക്ടർമാർ, നഴ്‌സുമാർ, ക്ലീനിംഗ് ജീവനക്കാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് മന്ത്രി നന്ദി അറിയിച്ചു.