മാനന്തവാടി നഗരസഭയിലെ ഈ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി
മാനന്തവാടി നഗരസഭയിലെ 11, 13, 14,ഡിവിഷനുകളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയതായി മാനന്തവാടി നഗരസഭ അറിയിക്കുന്നു. എന്നാൽ വാർഡ് 29 (പരിയാരം) കണ്ടെയ്ൻമെന്റ് സോണായി തുടരും.
മാനന്തവാടി നഗരസഭയിലെ 11, 13, 14,ഡിവിഷനുകളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയതായി മാനന്തവാടി നഗരസഭ അറിയിക്കുന്നു. എന്നാൽ വാർഡ് 29 (പരിയാരം) കണ്ടെയ്ൻമെന്റ് സോണായി തുടരും.
ലോകം അഭൂതപൂര്‍വ്വമായ ആരോഗ്യ പ്രതിസന്ധി നേരിടുമ്പോഴും ദുബൈ എക്‌സ്‌പോ 2020ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ‘മനസ്സുകളെ ബന്ധിപ്പിക്കുന്നു, ഭാവി സൃഷ്ടിക്കുന്നു’ എന്ന പ്രമേയത്തിലുള്ള എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ നൂതനവും സൃഷ്ടിപരവുമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. ഈയവസരത്തില്‍ ബഹറൈന്‍, ഇറ്റലി, പോളണ്ട്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ കമ്മീഷണര്‍ ജനറലുമാരായ ശൈഖ മായ് ബിന്‍ത് മുഹമ്മദ് അല്‍ ഖലീഫ, പൗലോ ഗ്ലിസെന്റി, അഡ്രിയാന്‍ മാലിനോവ്‌സ്‌കി, യൂംഗ് ഓ വോന്‍ എന്നിവര്‍ സംസാരിക്കുന്നു. യുംഗ് ഓ വോന്‍: രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര…
ലണ്ടന്‍: ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ച കോവിഡ് പരീക്ഷണ വാക്‌സിന്‍ ചിമ്പാന്‍സികളില്‍ പനിയുണ്ടാക്കുന്ന അഡിനോ വൈറസ്’ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ഗവേഷകര്‍ രഹസ്യമാക്കി വച്ച വിവരങ്ങളാണ് പുറത്ത് വന്നത്. ഓക്സ്ഫഡ് സര്‍വകലാശാല നടത്തിയ പരീക്ഷണത്തിലാണ് ചിമ്പാന്‍സികളില്‍ പനിയുണ്ടാക്കുന്ന അഡിനോ വൈറസ്’ ഉപയോഗിച്ചിരിക്കുന്നത്. അഡിനോ വൈറസിന്റെ രോഗം പകര്‍ത്താനുള്ള ശേഷി ഇല്ലാതാക്കി, ഇതിലേക്കു കോവിഡ് 19 വൈറസിന്റെ സ്പൈക് പ്രോട്ടീന്‍ ഉണ്ടാക്കുന്ന ജനിതക വസ്തു കൂടി ചേര്‍ത്താണ് വാക്സിന്‍ തയാറാക്കിയിട്ടുള്ളത്. ഇതു സ്വീകര്‍ത്താവിന്റെ ശരീരത്തിലെത്തുന്നതോടെ കൊറോണ വൈറസ് ആണെന്നു തെറ്റിദ്ധരിച്ച്…
കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നതിനിടെ രക്ഷപ്പെട്ട റിമാൻഡ് പ്രതി പിടിയിൽ. ആറളം സ്വദേശി ദിലീപാണ് പിടിയിലായത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഇയാൾ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ കൊവിഡ് വാർഡിൽ നിന്നും രക്ഷപ്പെട്ടത്. മൊബൈൽ മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ദിലീപിനെ പോലീസ് പിടികൂടിയത്. തുടർന്ന് പരിശോധന നടത്തിയപ്പോൾ ഇയാൾ കൊവിഡ് പോസീറ്റീവായിരുന്നു. അങ്ങനെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നുച്ചയോടെ ഇരിട്ടിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.
വടകര എംപി കെ മുരളീധരൻ കൊവിഡ് പരിശോധന നടത്തി. കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങിൽ കെ മുരളീധരൻ പങ്കെടുത്തിരുന്നു. തുടർന്നാണ് ജില്ലാ കലക്ടർ മുരളീധരനോട് കൊവിഡ് പരിശോധന നടത്താൻ ആവശ്യപ്പെട്ടത്. നാളെയാണ് കെ മുരളീധരന്റെ പരിശോധനാ ഫലം വരിക. ഇതുവരെ അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ തുടരുമെന്ന് എംപിയുടെ ഓഫീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് കെ മുരളീധരനോട് പരിശോധന നടത്തണമെന്ന് കലക്ടർ ആവശ്യപ്പെട്ടത്. അതേസമയം ആരോഗ്യവകുപ്പ് ഇത്തരമൊരു നിർദേശം നൽകിയിരുന്നില്ല. ജനപ്രതിനിധികൾ കൊവിഡ് മാനദണ്ഡം ലംഘിക്കുന്നതിനെ കുറിച്ച്…
നഗരസഭയിലെ ഏഴ് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവനന്തപുരം കോർപറേഷൻ മേയർ കെ ശ്രീകുമാർ സ്വയം നിരീക്ഷണത്തിൽ പോയി. കൗൺസിലർമാരെ കൂടാതെ ഒരു ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു ഇത്രയും പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും മേയർ നിരീക്ഷണത്തിൽ പോകാത്തത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മേയർ നിരീക്ഷണത്തിലാണെന്ന അറിയിപ്പ് ഓഫീസിൽ നിന്നെത്തിയത്.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കണമോയെന്ന ആലോചനയിലാണ് സർക്കാർ. എന്നാൽ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത് ഗുണകരമാകില്ലെന്ന് സിപിഎം വിലയിരുത്തുന്നു. ലോക്ക് ഡൗൺ ജനജീവിതം നിശ്ചലമാക്കാനേ സാധിക്കൂവെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുതത്ി കേരളം ഒന്നാകെ അടച്ചിടുന്നതിന് പകരം പ്രാദേശികമായി ലോക്ക് ഡൗൺ ഏർപ്പെടുത്തി നിയന്ത്രമം ശക്തമാക്കുകയാണ് വേണ്ടതെന്നുമാണ് പാർട്ടിയുടെ നിലപാട്. ലോക്ക് ഡൗൺ സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി അൽപ്പ സമയത്തിനകം സർവകക്ഷി യോഗം ചേരുന്നുണ്ട്. ഇതിന് മുന്നോടിയായാണ് സിപിഎം നിലപാട് സ്വീകരിച്ചത്. തുടർച്ചയായ…
ഒക്കലോഹമ: കീസ്‌റ്റോണ്‍ തടാകത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ കോറിവാട്ടേഗ്‌സിന് വല ഉയര്‍ത്തിയപ്പോള്‍ തലചുറ്റിപ്പോയി. ലോകറെക്കോര്‍ഡും തകര്‍ത്ത പാഡില്‍ ഫിഷാണ് തന്റെ വലയില്‍ കുരങ്ങിയതെന്ന് അദ്ദേഹം അറിയാന്‍ അല്‍പം കൂടി നേരമെടുത്തു. പാഡില്‍ ഫിഷിന്റെ തൂക്കം 151.9 പൗണ്ടായിരുന്നു. ആറടിയായിരുന്നു നീളം. ഒക്കലഹോമ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ നോര്‍ത്ത് ഈസ്റ്റ് ഫിഷറീസ് സ്റ്റാഫിനെ വിവരം അറിയിച്ചതോടെയാണ് തന്റെ വലയില്‍ കുരുങ്ങിയ മീന്‍ ലോക റെക്കോര്‍ഡിന് ഉടമയാണെന്ന് അദ്ദേഹമറിഞ്ഞത്. ഇതേ തടാകത്തില്‍ നിന്നുതന്നെയാണ് ഇതിനുമുമ്പും റെക്കോര്‍ഡുകാരന്‍ മീനിനെ പിടികൂടിയത്. അന്നത്തെ പാഡില്‍…
കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന്‍ പങ്കെടുത്ത കെ.മുരളീധരന്‍ എംപി കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവുവിന്റെ നിര്‍ദേശം. ബീച്ച് ആശുപത്രിയിലെ ഡോക്ടറുടെ വിവാഹത്തിനാണ് എംപി പങ്കെടുത്തത് നാദാപുരത്തിനടുത്ത് പാറക്കടവിലെ കോണ്‍ഗ്രസ് നേതാവിന്റെ മകനാണ് ഡോക്ടര്‍. കഴിഞ്ഞ ഒന്‍പതിനായിരുന്നു വിവാഹം. മൂന്ന് ദിവസങ്ങളിലായി 200 ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എട്ടിന് മുരളീധരന്‍ എംപി ഉള്‍പ്പെടെ പ്രമുഖ കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളെല്ലാം വരന് ആശംസ അറിയിക്കാന്‍ എത്തിയിരുന്നു. ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ഡോക്ടര്‍ക്കു രോഗം…
മലപ്പുറത്ത് ഒരു കുടുംബത്തിലെ പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുറത്തൂരിലും തലക്കാടുമായാണ് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങളാണ് ഇവര്‍. കൊണ്ടോട്ടിയിലെ നഗരസഭാംഗമായ അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്തെയും മഞ്ചേരിയിലേയും കോടതികള്‍ തൽക്കാലത്തേക്ക് അടച്ചു. മലപ്പുറം ജില്ലയില്‍ 89 പേര്‍ക്കാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 14 പേരുടെ രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന…