പി കെ ശശിയെ കെടിഡിസി ചെയർമാനായി നിയമിച്ചു

 

മുൻ എംഎൽഎയും സിപിഎം നേതാവുമായ പി കെ ശശിയെ കെടിഡിസി ചെയർമാനായി നിയമിച്ചു. എം വിജയകുമാർ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. നേരത്തെ പി കെ ശശിക്കെതിരെ യുവതിയുടെ പരാതിയെ തുടർന്ന് പാർട്ടി നടപടിയെടുത്തിരുന്നു

2019 നവംബർ 26ന് പികെ ശശിയെ പാർട്ടി ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് പാർട്ടി കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയതോടെയാണ് സസ്‌പെൻഷൻ കാലാവധിക്ക് ശേഷം അദ്ദേഹത്തെ തിരിച്ചെടുത്തത്.