തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്‌സണെ തടഞ്ഞ് പ്രതിപക്ഷം; ചേംബറിൽ യോഗം ചേർന്നുവെന്ന് അജിത തങ്കപ്പൻ

 

തൃക്കാക്കര നഗരസഭാ യോഗത്തിനിടെ ചെയർപേഴ്‌സൺ അജിത തങ്കപ്പനെ തടഞ്ഞ് പ്രതിപക്ഷാംഗങ്ങൾ. കൗൺസിൽ യോഗം നടക്കേണ്ട ഹാളിലേക്ക് ചെയർപേഴ്‌സണെ കടത്തിവിടാതെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ യുഡിഎഫ് അംഗങ്ങൾ അധ്യക്ഷയുടെ ചേംബറിലേക്ക് കയറി

ഇവിടെ വെച്ച് കൗൺസിൽ യോഗം നടന്നതായി നഗരസഭ അധ്യക്ഷ അവകാശപ്പെട്ടു. സെക്രട്ടറി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. പകരം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ യോഗം നിയന്ത്രിച്ചതായാണ് നഗരസഭ അധ്യക്ഷ പറയുന്നത്. പോലീസ് സംരക്ഷണത്തിലാണ് നഗരസഭാ അധ്യക്ഷ എത്തിയത്

പണക്കിഴി വിവാദത്തെ തുടർന്നാണ് ചെയർപേഴ്‌സണെതിരെ പ്രതിഷേധം. ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്‌സൺ പതിനായിരം രൂപ കവറിലിട്ട് നൽകിയത് വിവാദമായിരുന്നു.