തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെന്ന് റവന്യു മന്ത്രി കെ രാജൻ. സംഭവത്തിലെ നിജസ്ഥിതിപുറത്തുവരാനാണ് വിജിലൻസ് അന്വേഷണം. റിപ്പോർട്ട് വന്നതിന് ശേഷം തുടർ നടപടികളുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
തൃക്കാക്കരയിൽ നടന്നത് അപമാനകരമായ കാര്യമാണ്. ഈ രീതി പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. കുറ്റക്കാർ ശിക്ഷിക്കപ്പെടണം. പണാധിപത്യം ജനാധിപത്യത്തിന് മുന്നിൽ കീഴടങ്ങാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. തൃക്കാക്കരനഗരസഭ ചെയർപേഴ്‌സണായ അജിത തങ്കപ്പൻ കൗൺസിലർമാർക്ക് ഓണക്കോടിക്കൊപ്പം പതിനായിരം രൂപ കവറിലിട്ട് നൽകിയതാണ് വിവാദത്തിന് കാരണമായത്. സംഭവത്തിൽ എറണാകുളം ഡിസിസിയും അന്വേഷണം നടത്തുന്നുണ്ട്.