സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല. ഇത് സംബന്ധിച്ച് എക്സൈസ് കമ്മീഷണറുടെ ശുപാർശ മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.
കൊവിഡ് മൂലം സംസ്ഥാനത്ത് മാസങ്ങളായി അടഞ്ഞുകിടക്കുന്ന ബാറുകൾ തുറക്കാൻ അനുവദിക്കണമെന്ന് എക്സൈസ് കമ്മീഷൻ സർക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ബാറുകൾ തുറക്കാൻ അനുവദിക്കണമെന്നായിരുന്നു ശുപാർശ.
ഇതിനായി സ്വീകരിക്കുന്ന നടപടി ക്രമങ്ങളെക്കുറിച്ചും എക്സൈസ് വകുപ്പ് സർക്കാറിനെ അറിയിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് വേണ്ടന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.