ന്യൂഡല്‍ഹി: ഏകദേശം പതിനെട്ട് മാസങ്ങള്‍ക്കുശേഷം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ തുറന്നു. ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പഠനം നടത്തിയിരുന്ന കുട്ടികള്‍ ഇന്ന് ക്ലാസ്സുകളില്‍ നേരിട്ട് ഹാജരാവും.
ഡല്‍ഹി, തമിഴ്‌നാട്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, അസം, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്ന് ക്ലാസുകള്‍ ആരംഭിക്കും.
കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെര്‍മല്‍ സ്്ക്രീനിങ്, വ്യത്യസ്ത സമയങ്ങളിലായി ഉച്ചഭക്ഷണ ഇടവേളകള്‍ ക്രമീകരിക്കല്‍, ഒന്നിടവിട്ട ഇരിപ്പിടങ്ങളില്‍ മാത്രം കുട്ടികളെ ഇരുത്തല്‍, പരമാവധി ശേഷിയുടെ അമ്പത് ശതമാനം ഒഴിച്ചിടല്‍, ഐസൊലേഷന്‍ മുറികള്‍ കൂടാതെ മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ നിബന്ധനകളും പാലിക്കണം.
ഡല്‍ഹിയില്‍ 9-12 ക്ലാസ്സുകളിലെ കുട്ടികള്‍ക്കാണ് ഇന്ന് മുതല്‍ പ്രവേശനം നല്‍കുക. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിട്ടിട്ടുണ്ട്.
50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കൂ. കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ഇനിയും വൈകും.