സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി സർക്കാർ ഇന്ന് വിദഗ്ധരുമായി ചർച്ച നടത്തും. സംസ്ഥാന മെഡിക്കൽ ബോർഡ്, സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ, വിദഗ്ധർ, ദുരന്തനിവാരണ വിദഗ്ധർ എന്നിവരെ യോഗം ചേരുന്നത്.
മരണസംഖ്യ കുറയ്ക്കുന്നതിന് ഊന്നൽ നൽകിയുള്ള മാറ്റങ്ങൾ വേണമെന്ന ആവശ്യം ശക്തമാണ്. പ്രാദേശിക ലോക്ക് ഡൗണുകൾക്ക് പകരം ചികിത്സാ സംവിധാനങ്ങൾ പ്രതിസന്ധിയിലാകുന്ന ജില്ലകളിൽ മാത്രം ലോക്ക് ഡൗൺ മതിയെന്ന നിർദേശമുണ്ട്.
വൈകുന്നേരം ഓൺലൈനായാണ് യോഗം ചേരുക. സംസ്ഥാന മന്ത്രിസഭാ യോഗവും ഇന്ന് ചേരും. കൊവിഡ് സാഹചര്യവും പ്രതിരോധ നടപടികളും മന്ത്രിസഭാ യോഗം വിലയിരുത്തും.