തമിഴ്‌നാട് തിരുച്ചിറപ്പള്ളി സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ബൾഗേറിയൻ പൗരൻ ജയിൽ ചാടി. 2019ൽ കള്ളപ്പണക്കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഇല്യാൻ മർക്കോവ് ആണ് ജയിൽ ചാടിയത്. നൂറിലധികം വിദേശതടവുകാരുള്ള ജയിലിലെ സ്‌പെഷ്യൽ ക്യാമ്പിൽ നിന്നാണ് മർക്കോവ് രക്ഷപ്പെട്ടത്.
സ്‌പെഷ്യൽ ക്യാമ്പിൽ നിന്നും ഇയാളെ കാണാതായതിന് പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ജയിലിലെ പ്രത്യേക സുരക്ഷ സംവിധാനങ്ങളെല്ലാം ഭേദിച്ചാണ് തടവുചാട്ടം. 2019ൽ ഇതേ ജയിലിൽ നിന്ന് നൈജീരിയൻ തടവുകാരനും രക്ഷപ്പെട്ടിരുന്നു.