Headlines

Webdesk

അതിര്‍ത്തി കടക്കുന്ന മലയാളി യാത്രക്കാരുടെ ശരീരത്തില്‍ സീല്‍ പതിപ്പിച്ച് കര്‍ണാടക; ഇടപെട്ട് മുഖ്യമന്ത്രി

  മാനന്തവാടി: വയനാട്ടില്‍ നിന്ന് കര്‍ണാടകയിലേക്കു പോകുന്ന കര്‍ഷകരുടെ ശരീരത്തില്‍ കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സീല്‍ പതിപ്പിക്കുന്നതായി പരാതി. മാനന്തവാടി-മൈസൂര്‍ റോഡിലെ ബാവലി ചെക്പോസ്റ്റിലാണ് യാത്രക്കാരുടെ കൈയില്‍ തിയ്യതി രേഖപ്പെടുത്തിയ മുദ്ര പതിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് കടക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിവാദ നടപടി. വയനാട് മാനന്തവാടി, പടിഞ്ഞാറത്തറ സ്വദേശികളായ കര്‍ഷകരാണ് പരാതിയുമായി രംഗത്തെത്തിയത്. വയനാട്ടില്‍ നിന്ന് മൈസൂര്‍ ജില്ലയിലേക്ക് കടക്കാന്‍ ഉപയോഗിക്കുന്ന ബാവലി ചെക്പോസ്റ്റിലാണ് ഇത്തരത്തില്‍ യാത്രക്കാരുടെ കയ്യില്‍ മുദ്ര…

Read More

കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള മാര്‍ഗരേഖ; കേന്ദ്രത്തിനെ ശാസിച്ച് സുപ്രീംകോടതി

  ന്യൂഡല്‍ഹി: കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. സെപ്തംബര്‍ 11നുള്ളില്‍ മാര്‍ഗരേഖ ഇറക്കണമെന്ന് കോടതി ഉത്തരവിട്ടു. മാര്‍ഗരേഖ തയ്യാറാക്കുന്ന നടപടികള്‍ വേഗത്തിലാക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കി. കൊവിഡ് മരണം കൃത്യമായി രേഖപ്പെടുത്തിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കാലതാമസമില്ലാതെ നല്‍കണം, തിരുത്തലുകള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഇളവുവരുത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ജൂണ്‍ 30ന് കേന്ദ്രത്തിന് സുപ്രീംകോടതി നല്‍കിയിരുന്നു. ഇതിനായി മാര്‍ഗരേഖ ഇറക്കാനും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ രണ്ട് മാസം കഴിഞ്ഞിട്ടും അത് നടപ്പാക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി…

Read More

ഇടുക്കിയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ

  ഇടുക്കി പണിക്കൻകുടിയിൽ മൂന്ന് ആഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽക്കാരന്റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി സിന്ധുവിന്റെ മൃതദേഹമാണ് ലഭിച്ചത്. അയൽവാസിയായ ബിനോയിയുടെ വീട്ടിൽ നിന്നാണ് മൃതദേഹം ലഭിച്ചത് ബിനോയ് ഒളിവിലാണ്. സിന്ധുവിനെ കാണാതായതിനെ തുടർന്ന് പോലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനോയിയുടെ വീട്ടിലെ അടുക്കള കുഴിച്ചു നോക്കിയത്. അടുത്തിടെയാണ് സിന്ധു മകനുമൊത്ത് പണിക്കൻകുടിയിൽ താമസം ആരംഭിച്ചത്. ഭർത്താവുമായി പിണങ്ങിയാണ് സിന്ധു പണിക്കൻകുടിയിലെത്തിയത്. ബിനോയിയുമായി ഇവർ പ്രണയത്തിലായിരുന്നുവെന്ന…

Read More

തിരുവനന്തപുരത്ത് ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ടാനച്ഛന്റെ കഴുത്തില്‍ വെട്ടി കുട്ടിയുടെ അമ്മ

  വിളവൂര്‍ക്കല്‍: മകളെ പീഡിപ്പിച്ചെന്ന രണ്ടാം ഭാര്യയുടെ പരാതിക്കു പിന്നാലെ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തി. ഭാര്യ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അവരെ അറസ്റ്റ് ചെയ്തു. ഭാര്യയുടെ പരാതിയില്‍ പോക്സോ കേസില്‍ ഭര്‍ത്താവിനെതിരേയും മലയിന്‍കീഴ് പോലീസ് കേസെടുത്തു. ബുധനാഴ്ചയാണ് മകളെ പീഡിപ്പിച്ചെന്ന പരാതി ഭര്‍ത്താവിനെതിരേ സ്ത്രീ നല്‍കിയത്. ഇയാള്‍ പാങ്ങോട് സൈനിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. മൂക്കുന്നിമലയിലെ എയര്‍ഫോഴ്സ് കേന്ദ്രത്തിലാണ് തമിഴ്നാട് സ്വദേശിയായ അമ്പതുകാരന്‍ ജോലിചെയ്യുന്നത്. ഭാര്യ 44 വയസ്സുള്ള…

Read More

കണ്ണൂർ വിമാനത്താവളത്തിൽ ഒന്നര കിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

  കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 1400 ഗ്രാം സ്വർണം പിടികൂടി. നാദാപുരം സ്വദേശി കുമ്മങ്കോട് ചിറയിൽ റമീസിൽ നിന്നാണ് എയർ ഇന്റലിജൻസ് യൂണിറ്റ്, എയർ കസ്റ്റംസ്, ഉദ്യോഗസ്ഥർ സ്വർണം പിടികൂടിയത്. ഇതിന് വിപണിയിൽ 68 ലക്ഷം രൂപ വിലമതിക്കും. അബൂദബിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് റമീസ് എത്തിയത്. സ്വർണം 12 പ്ലേറ്റുകളായി എമർജൻസി ലാമ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

Read More

പാരാലിമ്പിക്‌സ് ഷൂട്ടിംഗിൽ ഇന്ത്യക്ക് വെങ്കലം; ചരിത്രം കുറിച്ച് അവനി ലേഖ്‌റ

  ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ എസ് എച്ച് വിഭാഗത്തിൽ ഇന്ത്യയുടെ അവനി ലേഖ്‌റ വെങ്കലം സ്വന്തമാക്കി. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ അവനി സ്വർണം നേടിയിരുന്നു. ടോക്യോ പാരാലിമ്പിക്‌സിൽ അവനിയുടെ മെഡൽ നേട്ടം രണ്ടായി. പാരാലിമ്പിക്‌സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ഖ്യാതിയും അവനി സ്വന്തമാക്കി. 19ാം വയസ്സിലാണ് ഈ നേട്ടം. ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ 12ാം മെഡലാണിത്. ഇന്ന്…

Read More

ഇടുക്കി മറയൂരിൽ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ യുവാവ് മരിച്ചു

  മറയൂരിൽ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ യുവാവ് മരിച്ചു. പെരുമ്പാവൂർ സ്വദേശി നാദിർഷ അലി(30)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറയൂർ സ്വദേശിനിയും അധ്യാപികയുമായ യുവതി(26) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം ഭ്രമരം വ്യൂ പോയിന്റിൽ വെച്ചാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത് കൈ ഞരമ്പ് മുറിച്ച ശേഷം ഇരുവരും കൊക്കയിലേക്ക് ചാടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ വിനോദ സഞ്ചാരികളാണ് പാറപ്പുറത്ത് അവശനിലയിൽ കിടന്ന യുവതിയെ രക്ഷപ്പെടുത്തിയത്. യുവതി നൽകിയ വിവരം അനുസരിച്ചാണ് നാട്ടുകാരും പോലീസും കൊക്കയിൽ തെരച്ചിൽ…

Read More

കൊച്ചിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞ മൂന്ന് യുവാക്കൾ അറസ്റ്റിൽ

  കൊച്ചി മട്ടാഞ്ചേരിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ അസഭ്യം പറയുകയും ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ മൂന്ന് പ്രതികൾ പിടിയിൽ. കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിലാണ് സംഭവം. തോപ്പുംപടി സ്വദേശി വി ഡബ്ല്യു ജിൻസൺ(23), ബീച്ച് റോഡ് മിഷേൽ ക്ലീറ്റസ്(18), ജിബിൻ ജോസഫ്(21) എന്നിവരാണ് അറസ്റ്റിലായത്  

Read More

കാശ്മീരിലെ മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് താലിബാൻ

  കാശ്മീരിലെ മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് താലിബാൻ. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് താലിബാൻ വക്താവ് സുഹൈൽ ഷഹീദിന്റെ പരാമർശം. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതിൽ ഇടപെടുന്നില്ലെന്നുമായിരുന്നു താലിബാന്റെ നേരത്തെയുള്ള നിലപാട്. മുസ്ലിം എന്ന നിലയിൽ ജമ്മു കാശ്മീരിലെ മുസ്ലീങ്ങളുടെ വിഷയത്തിൽ അവർക്ക് വേണ്ടി ശബ്ദമുയർത്താൻ ഞങ്ങൾക്ക് അവകാശമുണ്ട്. ജമ്മു കാശ്മീരിൽ മാത്രമല്ല, ലോകത്ത് എവിടെയുമുള്ള മുസ്ലീങ്ങളുടെ വിഷയത്തിൽ അവർക്ക് വേണ്ടി ഞങ്ങൾ നിലകൊള്ളുമെന്നും സുഹൈൽ പറഞ്ഞു എന്നാൽ ഈ വിഷയത്തിൽ ഇന്ത്യയുടെ പ്രതികരണമൊന്നും…

Read More

ഡൽഹി നിയമസഭാ മന്ദിരത്തിനുള്ളിൽ തുരങ്കം; ചെന്നെത്തുന്നത് ചെങ്കോട്ടയിൽ

  ഡൽഹി നിയമസഭാ മന്ദിരത്തിനുള്ളിൽ തുരങ്കം കണ്ടെത്തി. ചെങ്കോട്ട വരെ എത്തുന്നതാണ് തുരങ്കം. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യ സമരസേനാനികളെ കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനുമായി പ്രയോജനപ്പെടുത്തിയ പാതയാണ് ഇതെന്നാണ് സൂചന. ഡൽഹി സ്പീക്കർ രാംനിവാസ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. 1993 മുതൽ ഈ തുരങ്കത്തെ കുറിച്ച് കേട്ടിരുന്നതായും എന്നാൽ ഇപ്പോഴാണ് തുരങ്ക മുഖം കണ്ടെത്തിയതെന്നും ഗോയൽ പറഞ്ഞു. 1912 മുതലാണ് ബ്രിട്ടീഷുകാർ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയായി ഈ മന്ദിരം ഉപയോഗിച്ചു തുടങ്ങിയത്. 1926ൽ മന്ദിരം കോടതിയാക്കി മാറ്റിയെന്നും ഗോയൽ പറഞ്ഞു…

Read More