ഇടുക്കിയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ

 

ഇടുക്കി പണിക്കൻകുടിയിൽ മൂന്ന് ആഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽക്കാരന്റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി സിന്ധുവിന്റെ മൃതദേഹമാണ് ലഭിച്ചത്. അയൽവാസിയായ ബിനോയിയുടെ വീട്ടിൽ നിന്നാണ് മൃതദേഹം ലഭിച്ചത്

ബിനോയ് ഒളിവിലാണ്. സിന്ധുവിനെ കാണാതായതിനെ തുടർന്ന് പോലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനോയിയുടെ വീട്ടിലെ അടുക്കള കുഴിച്ചു നോക്കിയത്. അടുത്തിടെയാണ് സിന്ധു മകനുമൊത്ത് പണിക്കൻകുടിയിൽ താമസം ആരംഭിച്ചത്.

ഭർത്താവുമായി പിണങ്ങിയാണ് സിന്ധു പണിക്കൻകുടിയിലെത്തിയത്. ബിനോയിയുമായി ഇവർ പ്രണയത്തിലായിരുന്നുവെന്ന സൂചനയുമുണ്ട്.