ഡൽഹി നിയമസഭാ മന്ദിരത്തിനുള്ളിൽ തുരങ്കം; ചെന്നെത്തുന്നത് ചെങ്കോട്ടയിൽ

 

ഡൽഹി നിയമസഭാ മന്ദിരത്തിനുള്ളിൽ തുരങ്കം കണ്ടെത്തി. ചെങ്കോട്ട വരെ എത്തുന്നതാണ് തുരങ്കം. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യ സമരസേനാനികളെ കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനുമായി പ്രയോജനപ്പെടുത്തിയ പാതയാണ് ഇതെന്നാണ് സൂചന.

ഡൽഹി സ്പീക്കർ രാംനിവാസ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. 1993 മുതൽ ഈ തുരങ്കത്തെ കുറിച്ച് കേട്ടിരുന്നതായും എന്നാൽ ഇപ്പോഴാണ് തുരങ്ക മുഖം കണ്ടെത്തിയതെന്നും ഗോയൽ പറഞ്ഞു. 1912 മുതലാണ് ബ്രിട്ടീഷുകാർ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയായി ഈ മന്ദിരം ഉപയോഗിച്ചു തുടങ്ങിയത്. 1926ൽ മന്ദിരം കോടതിയാക്കി മാറ്റിയെന്നും ഗോയൽ പറഞ്ഞു