കൊവിഡ് ബാധിച്ച് ഇന്നലെ വരെ മരിച്ചത് 61 പേർ; 21 പേരും സ്ത്രീകൾ
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം മരിച്ചത് 61 പേരാണ്. ഇതിൽ 21 പേർ സ്ത്രീകളും 40 പേർ പുരുഷൻമാരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു ഏറ്റവും കൂടുതൽ മരണം തിരുവനന്തപുരത്താണ്. 11 പേരാണ് തലസ്ഥാനത്ത് മരിച്ചത്. കൊല്ലത്ത് 4 പേരും പത്തനംതിട്ടയിൽ ഒരാളും ആലപ്പുഴയിൽ നാല് പേരും മരിച്ചു. ഇടുക്കി 2, എറണാകുളം 7, തൃശ്ശൂർ 7, പാലക്കാട് 1, മലപ്പുറം 6, കോഴിക്കോട് 6, വയനാട് 1, കണ്ണൂർ…