Headlines

കംബോഡിയന്‍ നേതാവിനെ ‘അങ്കിൾ’ എന്ന് വിളിച്ചു; തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി കോടതി

തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌തോങ്താന്‍ ഷിനവത്രയെ പുറത്താക്കി. ഭരണഘടനാ കോടതിയുടേതാണ് നടപടി.ധാർമികത ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. ഭരണഘടന പ്രകാരം പ്രധാനമന്ത്രിക്ക് യോഗ്യതകളില്ലെന്നും കോടതി നിരീക്ഷിച്ചു.

കംബോഡിയൻ നേതാവ് ഹൂൻ സെന്നുമായുള്ള ഫോൺ സംഭാഷണം ചോർന്നതാണ് ഷിനവത്രയ്ക്ക് തിരിച്ചടിയായത്. തായ്‌ലൻഡ് -കംബോഡിയ അതിർത്തി സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ , കംബോഡിയൻ നേതാവിനെ, അങ്കിൾ’ എന്ന് അഭിസംബോധന ചെയ്തുള്ള സംഭാഷണത്തിൽ
ഷിനവത്രയെ സസ്പെൻഡ് ചെയ്തിരുന്നു. പ്രധാനമന്ത്രി കാലാവധി അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കിനിൽക്കെയാണ് പടിയിറക്കം.

കംബോഡിയ തായ്‌ലൻഡ് അതിര്‍ത്തി സംഘര്‍ഷത്തില്‍ ഒരു കംബോഡിയന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. പ്രശ്‌നം തീര്‍ക്കാനായി പെയ്‌തോങ്താന്‍ നടത്തിയ നയതന്ത്രമാണ് പാളിയത്. സൈന്യത്തെ അപമാനിച്ചെന്നാരോപിച്ച് പ്രധാന ഘടകകക്ഷി മന്ത്രിസഭ വിട്ടതോടെ കൂട്ടുകക്ഷി സര്‍ക്കാരിന്റെ ഭാവിയും തുലാസിലായി. തായ്‌ലൻഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി കഴിഞ്ഞവര്‍ഷം സ്ഥാനമേറ്റ പയേതുങ്താന്‍, മുന്‍പ്രധാനമന്തി തക്‌സിന്‍ ഷിനവത്രയുടെ മകളാണ്. വ്യക്തിപരമായി പ്രയോജനം ചെയ്യുന്നതൊന്നും ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടില്ലെന്നും, സമാധാനം നിലനിര്‍ത്താനുള്ള നയതന്ത്രസംഭാഷണമാണ് നടത്തിയതെന്നും പയേതുങ്താന്‍ ഷിനവത്ര പറഞ്ഞു. 2024 ഓഗസ്റ്റിലാണ് പെയ്‌തോങ്താന്‍ പ്രധാനമന്ത്രി പദത്തിലെത്തിയത്.