രാഹുലിന് കുരുക്ക് മുറുകും; ക്രൈംബ്രാഞ്ച് ആദ്യഘട്ടത്തിലെടുക്കുക അനുഭവങ്ങള്‍ തുറന്നുപറഞ്ഞ മൂന്ന് സ്ത്രീകളുടെ മൊഴി

ലൈംഗിക ആരോപണ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് മൊഴി രേഖപ്പെടുത്തല്‍ നടപടികളിലേക്ക് കടന്നേക്കും. അനുഭവങ്ങള്‍ തുറന്നു പറഞ്ഞ റിനി ആന്‍ ജോര്‍ജ്, അവന്തിക, ഹണി ഭാസ്‌കരന്‍ എന്നിവരുടെ മൊഴി ആദ്യഘട്ടത്തിലെടുക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാര്‍ ഇന്നലെ പരാതിയുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള ചില പരാതികള്‍ മാത്രമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ മുന്നിലുള്ളത്. രണ്ട് ദിവസത്തിനകം അന്വേഷണസംഘത്തെ പ്രഖ്യാപിക്കും. ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം…

Read More

തീരുവ തര്‍ക്കം; 25 ശതമാനം അധിക തീരുവ പിന്‍വലിക്കണമെന്ന് ഇന്ത്യ, ചര്‍ച്ച വൈകാതെയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ദില്ലി: തീരുവ തർക്കത്തിൽ യുഎസുമായി ഇന്ത്യ വൈകാതെ ചർച്ച നടത്താന്‍ സാധ്യതയുണ്ടെന്ന് ഉന്നതവൃത്തങ്ങൾ. 25 ശതമാനം അധിക തീരുവ ആദ്യം പിൻവലിക്കണം എന്ന് ഇന്ത്യ നിബന്ധന വച്ചു. പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തിനു ശേഷം സ്ഥിതി വിശദമായി വിലയിരുത്തുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അമേരിക്കയുമായുള്ള തീരുവ തർക്കം മുറുകുന്നതിനിടെ രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തിയിരിക്കുകയാണ്. സന്ദര്‍ശനത്തില്‍ തീരുവ വിഷയവും ചര്‍ച്ചയായേക്കും ഇന്ത്യ – ജപ്പാൻ വാർഷിക ഉച്ചകോടിയിൽ ഇന്ന് മോദി പങ്കെടുക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു…

Read More

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; 9 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ കോട്ടയം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. മധ്യ -വടക്കന്‍ കേരളത്തില്‍ മഴ ശക്തമായി തുടരും. ബംഗാള്‍ ഉള്‍ക്കടലിനും, ഛത്തീസ്ഗഡിനും മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദം മഴയെ സ്വാധീനിക്കും. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വിശാന്‍ സാധ്യതയുണ്ട്. കേരള- കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഈ…

Read More