Headlines

‘​ഗ്രൂപ്പ് യോഗം ചേർന്നിട്ടില്ല; സി ചന്ദ്രന്റെ വീട്ടിലേക്ക് പോയിട്ടില്ല’; വാർത്തകൾ തള്ളി ഷാഫി പറമ്പിൽ

ലൈം​ഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മണ്ഡലത്തിൽ വീണ്ടും സജീവമാക്കാൻ രഹസ്യയോഗം ചേർന്നെന്ന വാർത്തകൾ തള്ളി ഷാഫി പറമ്പിൽ‌ എംപി. യോഗം ചേർന്നിട്ടില്ലെന്നും സി ചന്ദ്രന്റെ വീട്ടിൽ‌ പോയിട്ടില്ലെന്നും ഷാഫി പറഞ്ഞു. സി ചന്ദ്രൻ വീട്ടിലും ഓഫീസിലും ഉണ്ടായിരുന്നില്ലെന്ന് ഷാഫി വ്യക്തമാക്കി.

സി ചന്ദ്രൻ കുടുംബത്തോടൊപ്പം യാത്രയിലായിരുന്നു. ഇന്ന് രാവിലെയാണ് അദേഹം തിരിച്ചെത്തിയതെന്ന് ഷാഫി പറഞ്ഞു. എന്നിട്ടും അദേഹത്തിന്റെ വീട്ടിൽ യോഗം ചേർന്നെന്ന് വാർത്ത കൊടുത്തു. താൻ പോയിട്ടേ ഇല്ലാത്ത ഒരു വീട്ടിൽ ഗ്രൂപ്പ് യോഗം ചേർന്നെന്നാണ് വാർത്തകൾ കൊടുത്തതെന്നും താൻ ഇന്നലെ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതാണെന്നും ഷാഫി വ്യക്തമക്കി.

പാലക്കാട് എത്തണോ വേണ്ടയോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ തീരുമാനിക്കട്ടേയെന്ന് ഷാഫി പറഞ്ഞു. കോൺഗ്രസ് പാർട്ടി വിഷയത്തിൽ തീകുമാനമെടുത്തു കഴിഞ്ഞു. രാഹുലിനെ വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് നേതൃത്വം സംസാരിച്ചിട്ടുണ്ടെന്നായിരുന്നു ഷാഫിയുടെ മറുപടി. വടകരയിൽ തനിക്ക് നേരെയുണ്ടായ പ്രതിഷേധത്തിൽ പൊലീസ് കാഴ്ച്ചക്കാരായി നിൽക്കുകയായിരുന്നു. വേണമെങ്കിൽ രണ്ട് മുദ്രാവാക്യം വിളിച്ചുകൊള്ളട്ടെ എന്ന് പൊലീസ് കരുതിയെന്നും പൊലീസിന് വേണമെങ്കിൽ വഴി തിരിച്ച് വിടാമായിരിന്നുവെന്നും ഷാഫി പറഞ്ഞു.