കൊച്ചിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞ മൂന്ന് യുവാക്കൾ അറസ്റ്റിൽ

 

കൊച്ചി മട്ടാഞ്ചേരിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ അസഭ്യം പറയുകയും ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ മൂന്ന് പ്രതികൾ പിടിയിൽ. കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിലാണ് സംഭവം. തോപ്പുംപടി സ്വദേശി വി ഡബ്ല്യു ജിൻസൺ(23), ബീച്ച് റോഡ് മിഷേൽ ക്ലീറ്റസ്(18), ജിബിൻ ജോസഫ്(21) എന്നിവരാണ് അറസ്റ്റിലായത്