കിക്ക് ബോക്സിങ്ങ് ദേശീയ റഫറി പാനലിലേക്ക് യോഗ്യത നേടി മലപ്പുറം സ്വദേശി

 

മഞ്ചേരി: കിക്ക് ബോക്സിങ്ങ് ദേശീയ റഫറി പാനലിലേക്ക് യോഗ്യത നേടി മലപ്പുറം മഞ്ചേരി ചാരങ്കാവ് സ്വദേശി ഫൈസൽ. ഗോവയിൽ വെച്ച് നടന്ന ദേശീയ കിക്ക് ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിനോടനുന്ധിച്ച് നടന്ന റഫറി  സെമിനാറിലാണ് തെരഞ്ഞടുതത്ത്.

നിലവിൽ സംസ്ഥാനതല റഫറി പാനലിൽ അംഗമാണ് ഫൈസൽ. ഒട്ടനവധി നാഷണൽ ഇൻ്റർണാഷണൽ താരങ്ങളെ വാർത്തെടുത്ത ബിനു ജോസഫ് സാറിൻ്റെ കീഴിലാണ് നിലവിൽ പരിശീലനം നടത്തുന്നത്.