Webdesk

ഭക്ഷ്യക്കിറ്റുകൾ സംസ്ഥാന സർക്കാർ നൽകുന്നത്; കേന്ദ്രം ഒരു പൈസ പോലും നൽകുന്നില്ലെന്ന് മന്ത്രി അനിൽ

ഭക്ഷ്യക്കിറ്റുകൾ പൂർണമായും സംസ്ഥാന സർക്കാർ തന്നെ നൽകുന്നതാണെന്നും ഇതിനായി കേന്ദ്രത്തിൽ നിന്ന് ഒരു പൈസ പോലും ലഭിക്കുന്നില്ലെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. നിയമസഭയിൽ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം സംസ്ഥാന സർക്കാർ ജനങ്ങളോട് കാണിക്കുന്ന സ്‌നേഹത്തിന്റെയും അനുകമ്പയുടെയും പ്രതിഫലനമാണ് ഭക്ഷ്യക്കിറ്റുകൾ. അതിനാൽ കേന്ദ്രം പണം നൽകുന്നില്ല. ഭക്ഷ്യക്കിറ്റിലുള്ള സാധനങ്ങൾ പൂർണമായും വാങ്ങുന്നത് സംസ്ഥാന സർക്കാർ തന്നെയാണെന്നും മന്ത്രി പറഞ്ഞു കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ റേഷൻ കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും…

Read More

യെമനിൽ ഡ്രോൺ ആക്രമണം; ഒരു കുട്ടിയടക്കം 21 പേർ കൊല്ലപ്പെട്ടു

യെമനിലുണ്ടായ മിസൈൽ ഡ്രോൺ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ അഭയാർഥിയായ അഞ്ചു വയസ്സുകാരിയും ഉൾപ്പെടും മാരിബ് നഗരത്തിലെ ഗ്യാസ് സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് യെമൻ പ്രധാന മന്ത്രി മയീൻ അബ്ദുൽ മലിക് പറഞ്ഞു

Read More

പാക്കിസ്ഥാനിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു; 36 മരണം, നിരവധി പേർക്ക് പരുക്ക്

  പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 36 പേർ മരിച്ചു. 50ലേറെ പേർക്ക് അപകടത്തിൽ പരുക്കേറ്റു. റേട്ടി, ദഹർകി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് അപകടം നടന്നത്. ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന സർ സയ്യിദ് എക്‌സ്പ്രസും കറാച്ചിയിൽ നിന്ന് സർഗോധയിലേക്ക് പോകുകയായിരുന്ന മില്ലന്റ് എക്‌സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മില്ലന്റ് എക്‌സ്പ്രസിന്റെ ബോഗികൾ തലകീഴായി മറിഞ്ഞു 14 ബോഗികൾ പാളം തെറ്റി. എട്ട് ബോഗികൾ പൂർണമായും തകർന്നു. അപകടത്തിൽ പരുക്കേറ്റ പലരുടെയും നില അതീവ…

Read More

ഭരണപക്ഷം ചോദ്യത്തിലൂടെ ആക്ഷേപിച്ചുവെന്ന് പരാതി; പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി

  ചോദ്യോത്തരവേളയിൽ ഭരണപക്ഷം ആക്ഷേപിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്നിറങ്ങിപ്പോയി. കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ സ്വീകരിച്ച നടപടികളെ പ്രതിപക്ഷം ദുർബലപ്പെടുത്തുന്നുവെന്ന പരാമർശം ആലത്തൂർ എംഎൽഎ കെ ഡി പ്രസേനന്റെ ചോദ്യത്തിൽ വന്നതാണ് പ്രശ്‌നമായത്. ഈ ചോദ്യം അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. എന്നാൽ സ്പീക്കർ സമ്മതിച്ചില്ല. ചോദ്യം അനുവദിച്ചത് ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റിന്റെ വീഴ്ചയാണെന്നും ചട്ടലംഘനമാണെന്നും സതീശൻ ആരോപിച്ചു സംസ്ഥാനത്ത് ഓഖി, നിപ, പ്രളയം, കൊവിഡ് തുടങ്ങിയ ദുരന്തങ്ങളെ നേരിടുന്നതിന് സർക്കാർ സ്വീകരിച്ച…

Read More

വയനാട്‌ വാരാമ്പറ്റയിൽ വീടിന് മുമ്പിൽ നിർത്തിയിട്ട ലക്ഷ്വറി വാഹനത്തിന് നേരെ അർധരാത്രിയിൽ വെടിവെപ്പ്

  വെള്ളമുണ്ട:വീടിന് മുമ്പിൽ നിർത്തിയിട്ട ലക്ഷ്വറി കാറിന് നേരെ വെടിവെപ്പ്. കഴിഞ്ഞ ദിവസം രാത്രി വരാമ്പറ്റയിലാണ് സംഭവം. വാഹനത്തിൽ നിന്നും വെടിയുണ്ടകൾ ലഭിച്ചു.രാവിലെ ഉടമ വാഹനം പുറത്തേക്കിറക്കുമ്പോഴാണ് സൈസ് ഗ്ലാസ് പൊട്ടിയത് കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോൾ മുൻ വശത്തെ ചില്ലും തകർന്ന നിലയിലായിരുന്നു. വാഹനത്തിൻ്റെ അകത്തുനിന്ന് പിന്നീട് വെടിയുണ്ടകൾ ലഭിച്ചു. വെള്ളമുണ്ട പോലിസ് അന്വേഷണം ആരംഭിച്ചു. വാഹനം ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി. മാവോവാദി സാനിധ്യത്തോടൊപ്പം മൃഗവേട്ടക്കാരും സജീവമായ മേഖലയാണ് വാരാമ്പറ്റ വനമേഖല.പുതുശേരിക്കടവ് സ്വദേശിയും പ്രവാസി വ്യവസായിയുമായറഷീദിൻ്റെ…

Read More

ചോദ്യോത്തര വേളയിൽ ഭരണപക്ഷം അവഹേളിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

  ചോദ്യോത്തര വേളയിൽ ഭരണപക്ഷം അവഹേളിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ‘സംസ്ഥാനത്ത് ഓഖി, നിപ, പ്രളയം, കൊവിഡ് തുടങ്ങിയ ദുരന്തങ്ങളെ നേരിടുന്നതിൽ സർക്കാർ സ്വീകരിച്ച നടപടികളെ ദുർബലപ്പെടുത്താനുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കങ്ങൾക്കിടയിലും ക്ഷേമ പ്രവർത്തനങ്ങളും വികസന പദ്ധതികളും കാര്യക്ഷമമാക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ അറിയിക്കാമോ’ എന്നതായിരുന്നു പ്രതിപക്ഷത്തോടുള്ള ചോദ്യം. ആലത്തൂർ എംഎൽഎ കെ ഡി പ്രസേനൻ ആണ് ചോദ്യം ഉന്നയിച്ചത്. ചോദ്യം അനുവദിച്ചത് ലെജിസ്ലേറ്റീവ് സെക്രട്ടറിയേറ്റിന്റെ വീഴ്ചയാണെന്നും റൂൾസ് ഓഫ് പ്രൊസീജ്യറിന്റെ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ്…

Read More

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന് ഇന്ന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1886.76 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,953 രൂപയിലെത്തി

Read More

ഓപറേഷൻ പി ഹണ്ട്: കണ്ണൂരിൽ 25 പേർക്കെതിരെ കേസ്, മലപ്പുറത്ത് രണ്ട് പേർ അറസ്റ്റിൽ

  ഓപറേഷൻ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായി പോലീസിന്റെ മിന്നൽ പരിശോധന. കണ്ണൂർ, മലപ്പുറം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷൻ പരിധികളിലായി ഒട്ടേറെ കേസുകൾ രജിസ്റ്റർ ചെയ്തു. നിരവധി മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂരിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഓൺലൈനിൽ സ്ഥിരമായി കാണുന്നവരെ സൈബർ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞ് പോലീസ് നടത്തിയ തിരച്ചിലിൽ 25 പേർക്കെതിരെ കേസെടുത്തു. ഇവരുടെ മൊബൈലുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. പരിയാരം, പയ്യന്നൂർ, കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധികളിൽ…

Read More

കുഴൽപ്പണ കേസ്: 20 പേരെ അറസ്റ്റ് ചെയ്തു; പിടികൂടിയത് 1.12 കോടി രൂപയും സ്വർണവുമെന്ന് മുഖ്യമന്ത്രി

കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി തൃശ്ശൂർ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനോടകം 20 പ്രതികളെ അറസ്റ്റ് ചെയ്തു. 1.12 കോടി രൂപയും സ്വർണവും ഇതിനോടകം പിടികൂടിയിട്ടുണ്ട്. 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. ഇ ഡി പോലീസിനോട് ആവശ്യപ്പെട്ട…

Read More

തെക്കന്‍ കേരളത്തില്‍ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്കു സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്കു സാധ്യത. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആറ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അറബിക്കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ നാളെ മുതല്‍ വ്യാഴാഴ്ച വരെ കേരള തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Read More