Webdesk

കോവിഡ്; ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചു

മുംബൈ: ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു. മെയ് 31ന് ജനിച്ച കുഞ്ഞാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുഞ്ഞിന് ഭാരം കുറവായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ അമ്മയുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ആരോഗ്യനില മോശമായി തന്നെ തുടര്‍ന്നതിന് പിന്നാലെയാണ് കുഞ്ഞിനെ പാല്‍ഘറിലെ ആശുപത്രിയിലെത്തിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ…

Read More

വയനാട് തലപ്പുഴ മക്കിമലയില്‍ പേപ്പട്ടി വളര്‍ത്തുമൃഗങ്ങളെ കടിച്ചു

തലപ്പുഴ മക്കിമലയില്‍ പേപ്പട്ടി വളര്‍ത്തുമൃഗങ്ങളെ കടിച്ചു.ഇന്നലെ രാത്രിയിലെത്തിയ പേപ്പട്ടി പ്രദേശത്തെ തൊഴുത്തില്‍ കെട്ടിയ പശുവിനെയും സമീപ വീടുകളിലെ വളര്‍ത്തു നായകളെയും കടിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്ക് പുറമെ തെരുവില്‍ അലഞ്ഞ് നടക്കുന്ന നായകളെയും പേപ്പട്ടി കടിച്ചു. പ്രദേശത്ത് ഭീതി പരത്തിയ പേപ്പട്ടിയെ നാട്ടുകാര്‍ തല്ലി കൊന്നു. പഞ്ചായത്തില്‍ വിവരമറിയിച്ചതോടെ മൃഗസംരക്ഷണ വകുപ്പ്അധികൃതര്‍ എത്തി മൃഗങ്ങള്‍ക്ക് കുത്തിവെപ്പ് നടത്തി. എന്നാല്‍ തെരുവ് പട്ടികള്‍ക്ക് കുത്തിവെപ്പ് നടത്താത്തതിനാല്‍ ആശങ്കയിലാണ് പ്രദേശവാസികള്‍.

Read More

നാളെ വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ മുട്ടില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ വാര്യാട്, കാക്കവയല്‍, കോലമ്പറ്റ ഭാഗങ്ങളില്‍ നാളെ (തിങ്കള്‍ ) രാവിലെ 9.30 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ താന്നിക്കല്‍, ചെറ്റപ്പാലം, ഒണ്ടയങ്ങാടി , വിന്‍സെന്റ്ഗിരി, കുണാര്‍വയല്‍, ചെന്നലായി, പള്ളിയറക്കൊല്ലി, വരടിക്കുന്ന് ഭാഗങ്ങളില്‍ നാളെ (തിങ്കള്‍ ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ…

Read More

മലയാളി സെർച്ച്‌ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉദ്ഘാടനം കേരള ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു

  കൊട്ടാരക്കര : മലയാളികളുടെ സമസ്ത വിവരങ്ങൾ അടങ്ങിയ മൊബൈൽ ആപ്ലിക്കേഷൻ “മലയാളി സെർച്ച്‌ ” ബഹുമാനപ്പെട്ട കേരളത്തിന്റെ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്ത് മലയാളികൾക്കായി സമർപ്പിച്ചു. മലയാളീ സെർച്ച്‌ വെബ്സൈറ്റിന്റെ ഉദ്ഘാടനം ബഹുമാന്യ കൊട്ടാരക്കര നഗരസഭ ചെയർമാൻ എ ഷാജുവും നിർവഹിച്ചു. മുൻസിപ്പാലിറ്റി കൗൺസിലർമാരായ എസ് ആർ രമേശ്‌, വി ഫിലിപ്പ് എന്നിവർ പങ്കെടുത്തു. മാനേജിങ് ഡയറക്ടർമാരായ റിന്റോ റെജി, അജോ ജോൺസൻ എന്നിവർ നേതൃത്വം നൽകി. ലോകത്തിലെ ആദ്യത്തെ മലയാളി സെർച്ച്‌…

Read More

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ നാളെ മുതല്‍ സംപ്രേഷണം ചെയ്യും

  കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ തിങ്കള്‍ മുതല്‍ സംപ്രേഷണം ചെയ്യും.  തിങ്കള്‍ മുതല്‍ വെള്ളിവരെ സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ പുനഃസംപ്രേഷണമായിരിക്കും ഇതേക്രമത്തില്‍ അടുത്ത ആഴ്ചയും. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 08.30 മുതല്‍ 10.00 മണി വരെയും വൈകുന്നേരം 05.00 മുതല്‍ 06.00 മണി വരെയുമായാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നത്.  പ്ലസ് ടുവിന് വിവിധ വിഷയ കോമ്പിനേഷനുകളിലായി പ്രതിദിനം അഞ്ചു ക്ലാസുകള്‍ നല്‍കുന്നുണ്ടെങ്കിലും ഒരു കുട്ടിക്ക്…

Read More

സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തെ മികവ്; കേന്ദ്രസര്‍ക്കാരിന്റെ പ്രകടന വിലയിരുത്തല്‍ സൂചികയില്‍ കേരളം ഒന്നാമത്

  സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തെ മികവ് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പ്രകടന വിലയിരുത്തല്‍ സൂചികയില്‍ (പി ജി ഐ) കേരളം ഒന്നാമത്. 2019-20ലെ റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ മികവ് എടുത്തുപറയുന്നത്. കേരളത്തിനു പുറമേ പഞ്ചാബ്, ചണ്ഡിഗഡ്, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളും ആന്‍ഡമാന്‍- നിക്കോബാര്‍ ദ്വീപുകളുമാണ് ഏറ്റവും ഉയര്‍ന്ന ഗ്രേഡ് നേടിയത്. ലെവല്‍ രണ്ടില്‍ 901നും 950നും ഇടയില്‍ സ്‌കോര്‍ നേടിയാണ് ഈ സംസ്ഥാനങ്ങള്‍ മുന്നിലെത്തിയത്. അതേസമയം, ലെവല്‍ ഒന്നില്‍ അതായത് 950നും 1000നും ഇടയില്‍ സ്‌കോര്‍ നേടിയ ഒരു സംസ്ഥാനമോ…

Read More

രാജ്യത്ത് വാക്‌സിൻ ക്ഷാമം, നരേന്ദ്രമോദി ട്വിറ്ററിലെ ബ്ലൂ ടിക്കിന് പിന്നാലെ: രാഹുൽ ഗാന്ധി

  രാജ്യത്ത് കൊവിഡ് വാക്‌സിൻ ക്ഷാമത്തിനിടയിലും നരേന്ദ്രമോദി സർക്കാർ പോരാടുന്നത് ട്വിറ്ററിന്റെ ബ്ലൂ ടിക്കിന് വേണ്ടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാർ ബ്ലൂ ടിക്കിനായുള്ള പോരാട്ടത്തിൽ ആയതിനാൽ വാക്‌സിൻ ആവശ്യമുള്ളവർ ആത്മനിർഭർ ആകേണ്ടി വരും എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ് കഴിഞ്ഞ ദിവസം ആർ എസ് എസ് നേതാക്കളുടെ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് എടുത്തു കളഞ്ഞിരുന്നു. ഇതിന് പിന്നാലെ പുതിയ ഐടി നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മോദി സർക്കാർ ട്വിറ്ററിന് അന്ത്യശാസനം നൽകി. എന്നാൽ…

Read More

കാലവര്‍ഷം ചൊവ്വാഴ്ച മുതല്‍ ശക്തിപ്രാപിക്കും, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ചൊവ്വാഴ്ച മുതല്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ചയും ബുധനാഴ്ചയും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം ഒഴികെയുള്ള തെക്കന്‍ കേരളത്തിലെ ജില്ലകളിലും ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കാലവര്‍ഷം…

Read More

ചൈനയിൽ മൂന്ന് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ ഉപയോഗത്തിന് അനുമതി

  ചൈനയിൽ 3-17 വയസ്സിനിടയിലുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിനേഷന് അനുമതി. സിനോവാക് നിർമിച്ച കോറണാവാക് ഉപയോഗിക്കാനാണ് അനുമതി. കുട്ടികളിൽ വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയായിരുന്നു. 3-17 വയസ്സിനിടയിലെ നൂറുകണക്കിന് പേർ പരീക്ഷണത്തിൽ പങ്കാളികളായെന്നും വാക്‌സിൻ മുതിർന്നവരില്ലെന്ന പോലെ കുട്ടികൾക്കും സുരക്ഷിതമാണെന്ന് സിനോവാക് അറിയിച്ചു. ചൈനയിൽ ഇതുവരെ 76.3 കോടി ആളുകൾക്ക് വാക്‌സിൻ കുത്തിവെച്ചിട്ടുണ്ട്.

Read More

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും

സൗദി അറേബ്യയിലെ നജ്‌റാനിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും. ഇതിനായുള്ള നടപടികൾ പുരോഗമിക്കുന്നതായി നോർക്ക അറിയിച്ചു. റിയാദിലെ എംബസിയുമായും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായും ബന്ധപ്പെട്ടതായി നോർക്ക റൂട്ട്‌സ് സിഇഒ ഹരികൃഷ്ണൻ കെ നമ്പൂതിരി പറഞ്ഞു കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ്, തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്ന് മലയാളികൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

Read More