Webdesk

എസ്.എസ്.എൽ.സി/ ഹയർസെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പുകളിൽ പോകുന്ന അധ്യാപകർക്ക് സ്പെഷ്യൽ സർവ്വീസുമായി കെഎസ്ആർടിസി

  തിരുവനന്തപുരം; സംസ്ഥാനത്ത് നാളെ മുതൽ ( ജൂൺ 7 ) സംസ്ഥാനത്ത് ആരംഭിക്കുന്ന എസ്എസ്എൽസി/ ഹയർസെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയത്തിന് പോകുന്ന അധ്യാപകർക്ക് കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് നടത്തും. ഇതിനായി സംസ്ഥാനത്തെ എല്ലാ ‍ഡിപ്പോകളിൽ നിന്നും സ്പെഷ്യൽ സർവ്വീസ് നടത്താൻ നിർ‌ദ്ദേശം നൽകിയതായി ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ മൂല്യനിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കുന്ന അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും യാത്രാ സൗകര്യമൊരുക്കാനാണ് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവ്വീസ് നടത്തുന്നത്. യാത്രാ സൗകര്യം ആവശ്യമുള്ള അദ്ധ്യാപകരും…

Read More

സുരേന്ദ്രൻ രണ്ടര ലക്ഷം രൂപ നൽകിയ സംഭവം: സുന്ദരയുടെ മൊഴിയെടുക്കുന്നു

  സ്ഥാനാർഥിത്വം പൻവലിക്കാൻ കെ സുരേന്ദ്രൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ കെ സുന്ദരയുടെ മൊഴിയെടുക്കുന്നു. ബദിയടുക്ക പോലീസ് സ്‌റ്റേഷനിലേക്ക് സുന്ദരയെ വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ബദിയടുക്ക പോലീസ് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കെ സുരേന്ദ്രനെതിരെ കേസെടുത്തിട്ടുണ്ട്. മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർഥിയായിരുന്ന സുന്ദരക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ സുരേന്ദ്രൻ രണ്ടര ലക്ഷം രൂപ നൽകിയെന്നായിരുന്നു വെളിപ്പെടുത്തൽ. ബദിയടുക്ക പോലീസും കാസർകോട് ഡിവൈഎസ്പിയുടെയും നേതൃത്വത്തിലാണ് അന്വേഷണം. സുരേന്ദ്രനുമായി പണമിടപാട്…

Read More

ഫ്രഞ്ച് ഓപ്പണ്‍; റോജര്‍ ഫെഡറര്‍ പിന്‍മാറിയേക്കും

പാരിസ്; അടുത്തിടെ കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയ ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍മാറിയേക്കും. ജര്‍മ്മന്‍ താരം കൊപ്പഫെറിനെതിരായ ശക്തമായ പോരാട്ടത്തിനൊടുവില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ഫെഡറര്‍ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചിരുന്നു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു താരത്തിന്റെ ജയം. മല്‍സര ശേഷമാണ് താരം പിന്‍മാറ്റത്തെ കുറിച്ച് വ്യക്തമാക്കിയത്. മാസങ്ങള്‍ക്ക് മുമ്പ് ശസ്ത്രക്രിയക്ക് വിധേയനായ ഫെഡറര്‍ മല്‍സരശേഷം കാല്‍മുട്ടിന് ബുദ്ധിമുട്ടുണ്ടെന്ന് സൂചിപ്പിച്ചു. മുട്ടിന് കൂടുതല്‍ ഭാരം നല്‍കുന്നത് കാലിനെ ബാധിക്കുന്നു. വിംബിള്‍ഡണിന് മുന്നോടിയായി കുറച്ച്…

Read More

അഫ്ഗാനിസ്ഥാനിൽ സ്‌ഫോടനം; കുട്ടികളടക്കം 11 പേർ കൊല്ലപ്പെട്ടു

  അഫ്ഗാനിസ്ഥാനിൽ റോഡരികിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 11 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30ഓടെ ബദ്ഗിസ് പ്രവിശ്യയിലെ അബ്കമരി ജില്ലയിലാണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉണ്ടെന്ന് പ്രാദേശിക അധികൃതർ വ്യക്തമാക്കി. താലിബാനാണ് സംഭവത്തിന് പിന്നിലെന്ന് അബ്കമരി ഗവർണർ ആരോപിച്ചു. എന്നാൽ ഇതുവരെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Read More

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച മുതൽ മഴ ശക്തമാകും

  സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു ചൊവ്വാഴ്ചയോടെ കേരളത്തിൽ മഴ കൂടുതൽ ശക്തമാകും. ആറ് ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

ബിജെപി കോർ കമ്മിറ്റി യോഗം നടത്താനിരുന്ന കൊച്ചിയിലെ ഹോട്ടലിന് പോലീസ് നോട്ടീസ്

  ബിജെപി കോർ കമ്മിറ്റി യോഗം നടത്താനിരുന്ന കൊച്ചിയിലെ ഹോട്ടലിന് പോലീസ് നോട്ടീസ് നൽകി. കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്. ലോക്ക് ഡൗണിനിടെ യോഗം നടത്തുന്നത് നിയമലംഘനമാകുമെന്നാണ് പോലീസ് വിലയിരുത്തൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് ഇന്ന് വൈകുന്നേരം ബിജെപി കോർ കമ്മിറ്റി യോഗം നടക്കുന്നത്. കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണം കെ സുരേന്ദ്രന്റെ മകന്റെ നേർക്ക് നീളുന്നതിനിടെയാണ് കൊച്ചിയിൽ യോഗം ചേരുന്നത്. യോഗത്തിൽ പങ്കെടുക്കുന്ന ബിജെപി നേതാക്കൾ ഹോട്ടലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 12ഓളം പേർ മാത്രമാകും…

Read More

ദ്വീപുകാരല്ലാത്തവർ പുറത്തുപോകണം: വിവാദ ഉത്തരവ് ലക്ഷദ്വീപിൽ നടപ്പാക്കി തുടങ്ങി

ലക്ഷദ്വീപുകാരല്ലാത്തവർ ദ്വീപിൽ നിന്ന് പുറത്തുപോകണമെന്ന അഡ്മിനിസ്‌ട്രേഷന്റെ വിവാദ ഉത്തരവ് നടപ്പാക്കി തുടങ്ങി. കേരളത്തിൽ നിന്നുള്ള തൊഴിലാളികൾ അടക്കമുള്ളവർ ദ്വീപിൽ നിന്ന് മടങ്ങിത്തുടങ്ങി. ലക്ഷദ്വീപ് യാത്രക്ക് സന്ദർശക പാസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മെയ് 29നാണ് ഉത്തരവിറക്കിയത്   ജൂൺ ആറിന് ശേഷം എ ഡി എമ്മിന്റെ പ്രത്യേക അനുമതിയുള്ളവർക്ക് മാത്രമേ ദ്വീപിൽ തുടരാനാകൂ. തൊഴിൽ ആവശ്യങ്ങൾക്ക് എത്തിയവർക്ക് കർശന നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ ശക്തമാകുമെന്ന് വ്യക്തമായതോടെ തൊഴിലാളികൾ അടക്കമുള്ളവർ കൂട്ടത്തോടെ മടങ്ങുകയാണ് എ…

Read More

മലയാളത്തില്‍ സംസാരിക്കാം’; വിവാദ  പിന്‍വലിച്ചു

  ന്യൂഡൽഹി: നഴ്സിങ് ഓഫീസർമാർ മലയാളത്തിൽ സംസാരിക്കരുതെന്ന വിവാദ സർക്കുലർ പിൻവലിച്ച് ഡൽഹി ജി.ബി. പന്ത് ആശുപത്രി അധികൃതർ. നഴ്സിങ് സൂപ്രണ്ട് പുറത്തിറക്കിയ സർക്കുലറിനെതിരെ വ്യാപകപ്രതിഷേധം രൂപപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. അതേസമയം, തങ്ങളുടെ അറിവോടെയല്ല സർക്കുലർ പുറപ്പെടുവിച്ചതെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. രാജ്ഘട്ട് ജവാഹർലാൽ നെഹ്റു മാർഗിലെ ഗോവിന്ദ് വല്ലഭ് പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ നിരവധി മലയാളി നഴ്സുമാർ ജോലി ചെയ്യുന്നുണ്ട്. ഇവർ തമ്മിൽ പലപ്പോഴും ആശയവിനിമയം…

Read More

ദുരിതാശ്വാസ സാമഗ്രികൾ കടത്തി: ബംഗാളിൽ സുവേന്ദു അധികാരിക്കെതിരെ കേസ്

  ലക്ഷങ്ങളുടെ ദുരിതാശ്വാസ സാമഗ്രികൾ കടത്തിയെന്ന പരാതിയിൽ പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കും സഹോദരൻ സൗമേന്ദു അധികാരിക്കുമെതിരെ കേസ്. കാന്തി മുൻസിപ്പൽ അഡ്മിസ്‌ട്രേറ്റീവ് ബോർഡ് അംഗം രത്‌നദീപ് മന്നയുടെ പരാതിയിലാണ് കേസ് മെയ് 21ന് സുവേന്ദുവിന്റെയും സൗമേന്ദുവിന്റെയും നിർദേശപ്രകാരം ലക്ഷക്കണക്കിന് രൂപയുടെ ദുരിതാശ്വാസ സാമഗ്രികൾ മുൻസിപ്പാലിറ്റി ഓഫീസിന്റെ ഗോഡൗണിൽ നിന്ന് അനധികൃതമായി കടത്തിയെന്നാണ് പരാതി.

Read More

മണിപ്പൂരിൽ യുവാവിനെ അസം റൈഫിൾസ് മേജർ വെടിവെച്ചു കൊന്നു

  മണിപ്പൂരിൽ യുവാവിനെ പട്ടാള ഉദ്യോഗസ്ഥൻ വെടിവെച്ചു കൊന്നു. കാങ്‌പോക്പി ജില്ലയിലാണ് സംഭവം. മംഗ്‌ബോയിലാൽ ലൊവും എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അസം റൈഫിൾസിന്റെ മേജറാണ് യുവാവിനെ വെടിവെച്ചത്. മേജർ അലോകിന്റെ നേതൃത്വത്തിലുള്ള സൈനികർ യുവാവിനെ വീട്ടിൽ നിന്ന് പിടിച്ചു കൊണ്ടുപോകുകയായിരുന്നു. ഇയാളെ പിന്നീട് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ വഴിയരികിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ സൈനിക ക്യാമ്പിന് മുന്നിൽ പ്രതിഷേധിക്കുകയാണ്‌

Read More