Webdesk

മലയാളം സംസാരിക്കുന്നതിന് വിലക്ക്: ജി ബി പന്ത് ആശുപത്രി അധികൃതർക്കെതിരെ രാഹുൽ ഗാന്ധി

  ജീവനക്കാർ മലയാളം സംസാരിക്കരുതെന്ന് ഉത്തരവിറക്കിയ ഡൽഹി ജി ബി പന്ത് ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രാഹുൽ ഗാന്ധിയും സർക്കുലറിനെ വിമർശിച്ച് രംഗത്തുവന്നു. ഭാഷാ അടിസ്ഥാനത്തിലുള്ള വിവേചനം അവസാനിപ്പിക്കണമെന്നും മലയാളം ഇന്ത്യയിലെ ഭാഷയാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു. ജീവനക്കാർ മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും തീരുമാനം തെറ്റിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് സർക്കുലറിലുള്ളത്.

Read More

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് തയ്യാറെടുത്ത് ഇന്ത്യ; പരിശീലനം ഇന്ന് ആരംഭിക്കും

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീം ഇന്ന് പരിശീലനം തുടങ്ങും. മൂന്ന് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയാണ് താരങ്ങൾ പരിശീലനത്തിന് ഇറങ്ങുന്നത്. ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് മുംബൈയിൽ പതിനാല് ദിവസത്തെ ക്വാറന്റൈൻ മുംബൈയിൽ താരങ്ങൾ പൂർത്തിയാക്കിയിരുന്നു. ഇതിനാലാണ് ഇംഗ്ലണ്ടിൽ ക്വാറന്റൈൻ ദിവസങ്ങളിൽ ഇളവ് നൽകിയത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശപ്പോരിൽ ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ഈ മാസം പതിനെട്ടിനാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് തുടക്കമാകുന്നത്. ഇതിന് ശേഷം ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയും ഇന്ത്യ കളിക്കും.

Read More

രാജ്യത്ത് 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത് 1,14,460 പേര്‍ക്ക്; ചികിത്സയിലുള്ളവരുടെ എണ്ണവും കുറയുന്നു

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളുടെ എണ്ണത്തിലുള്ള കുറവ് തുടരുകയാണ്. 1,14,460 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഓരോ ദിവസും രോഗികളുടെ കുറഞ്ഞു വരുന്നതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം 1,89,232 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. കോവിഡ് വ്യാപനം രണ്ടാം തരംഗത്തിന്റെ അതിതീവ്ര ഘട്ടം അവസാനിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. കോവിഡ് മൂലം 2677 മരണമാണ് ഇന്നലെ മാത്രം സ്ഥീരീകരിച്ചത്. മരണസംഖ്യയിലും കുറവുണ്ടെങ്കിലും നിലവിലെ സാഹചര്യം ആശങ്ക…

Read More

നേഴ്സുമാർ മലയാളം സംസാരിക്കുന്നതിന് വിലക്ക്: പിന്നാലെ വൻ പ്രതിഷേധം

  ന്യൂഡൽഹി: ജീവനക്കാർക്ക് മലയാളം സംസാരിക്കുന്നതിന് വിലക്കുമായി ഡൽഹിയിലെ ആശുപത്രി. രാജ്ഘട്ട് ജവാഹർലാൽ നെഹ്റു മാർഗിലെ ജി.ബി. പന്ത് ആശുപത്രിയിലാണ് നഴ്സിങ് ഓഫിസർമാർ മലയാളം സംസാരിക്കുന്നതു വിലക്കി നഴ്സിങ് സൂപ്രണ്ട് സർക്കുലർ ഇറക്കിയത്. ഇതിനു പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ശശി തരൂർ, ജയ്റാം രമേശ്, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. സംസ്ഥാന സർക്കാരിനു കീഴിലുള്ള ഗോവിന്ദ് വല്ലഭ് പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ഒട്ടേറെ മലയാളി…

Read More

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു

  രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. കഴിഞ്ഞ 36 ദിവസത്തിനിടക്ക് ഇരുപതാം ദിവസമാണ് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത്. പെട്രോളിന് ഇന്ന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിപ്പിച്ചത് സംസ്ഥാനത്തും പെട്രോൾ വില നൂറിലേക്ക് എത്തുകയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 97.08 രൂപയായി. ഡീസലിന് 92.31 രൂപയായി. കൊച്ചിയിൽ പെട്രോളിന് 95.13 രൂപയായി. ഡീസലിന് 91.58 രൂപയായി. കോഴിക്കോട് പെട്രോളിന് 95.38 രൂപയും ഡീസലിന് 90.73 രൂപയുമാണ്

Read More

കുരുക്ക് കൂടുതൽ മുറുകുന്നു: കൊടകര കുഴൽപ്പണ കേസ് അന്വേഷണം സുരേന്ദ്രന്റെ മകനിലേക്ക്

  കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനിലേക്ക്. കേസിലെ മുഖ്യപ്രതി ധർമരാജനും സുരേന്ദ്രന്റെ മകനും തമ്മിൽ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടതായി പോലീസ് കണ്ടെത്തി. ഇരുവരും തമ്മിൽ കോന്നിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട് സുരേന്ദ്രന്റെ മകനെ ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിച്ചേക്കും. അടുത്ത ദിവസം തന്നെ ഹരികൃഷ്ണന്റെ മൊഴിയെടുക്കുമെന്നാണ് സൂചന. ഇന്നലെ സുരേന്ദ്രന്റെ ഡ്രൈവറുടെയും സെക്രട്ടറിയുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ധർമരാജനെ അറിയാമെന്നും…

Read More

യുവാവിനു രക്ഷകനായി ഫേസ്ബുക്കും പോലീസും; ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന വിഡിയോ ഫേസ്ബുക്ക് ലൈവില്‍

  ന്യൂഡല്‍ഹി: ഫേസ്ബുക്ക് ലൈവില്‍ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ യുവാവിനു രക്ഷകനായി ഡല്‍ഹി പൊലീസ്. അയല്‍ക്കാരുമായുണ്ടായ തര്‍ക്കത്തെതുടര്‍ന്നായിരുന്നു മുപ്പത്തിയൊന്പതുകാരനായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. യുഎസ്സിലെ ഫേസ്ബുക്ക് ഓഫീസില്‍ നിന്ന് നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് കൃത്യസമയത്ത് ഇടപെട്ടതുമൂലമാണ് യുവാവിന്റെ ജീവന്‍ രക്ഷിക്കാനായതെന്നു പോലീസ് പറഞ്ഞു. 2016ല്‍ ഭാര്യ മരിച്ചതിനെത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന അവസ്ഥയിലാണ് യുവാവെന്നു പൊലീസ് പറഞ്ഞു. തന്റെ ആത്മഹത്യ ഫേസ്ബുക്കില്‍ ലൈവായി കാണിക്കുകയായിരുന്നു ലക്ഷ്യം. പുലര്‍ച്ചെ ഒരുമണിയോടെയാണ് ഫേസ്ബുക്ക് ഓഫീസില്‍ നിന്ന് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച…

Read More

മന്ത്രിമാർ ഇന്ന് കുതിരാൻ സന്ദർശിക്കും

തൃശൂർ: റവന്യൂ മന്ത്രി അഡ്വ. കെ രാജനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും നഇന്ന് രാവിലെ 9 ന് കുതിരാൻ ടണൽ പ്രദേശം സന്ദർശിക്കും. ഏറെ നാളായി നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നത് മൂലം തുരങ്ക പാതയുടെ ഉദ്ഘാടനം വൈകുകകയാണ്.

Read More

കേന്ദ്രമന്ത്രിസഭ പുനഃസംഘടന; ഇ. ശ്രീധരൻ പുതിയ പദവിയിലേക്ക്: അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേതെന്ന് സൂചന

ന്യൂ ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ഇ. ശ്രീധരനെ പുതിയ പദവിയിലേക്ക് കേന്ദ്രസർക്കാർ പരിഗണിക്കുന്നതായി സൂചന. കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് ലഭ്യമായ വിവരം. ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഭരണത്തിൽ രണ്ടുവർഷം പൂർത്തിയായ കേന്ദ്രമന്ത്രിസഭയുടെ പുനഃസംഘടനയാണ് യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം. കൂടുതല്‍ യോഗ്യരായവരെ മന്ത്രിസഭയിലേയ്ക്ക് എത്തിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് ഇ. ശ്രീധരന്റെയുൾപ്പെടെ പേരുകള്‍ യോഗത്തിൽ പരിഗണിക്കുന്നത്. ഘടക കക്ഷികൾക്ക് കൂടി പ്രാധാന്യം നല്‍കി പത്ത്…

Read More

പൊന്‍മുടിയില്‍ മണ്ണിടിച്ചില്‍; റോഡ് ഇടിഞ്ഞു താഴ്ന്നു: ഗതാഗതം നിരോധിച്ചു

  തിരുവനന്തപുരം: പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടിയില്‍ മണ്ണിടിച്ചില്‍. പതിനഞ്ചോളം സ്ഥലത്താണ് മണ്ണിടിച്ചിൽ. ഉണ്ടായത്. കല്ലാറില്‍ നിന്ന് പൊന്‍മുടി വരെയുള്ള റോഡിലാണ് മണ്ണിടിച്ചിലുണ്ടായത്. റോഡ് ഇടിഞ്ഞു താഴ്ന്നതിനാല്‍ ജില്ലാ കലക്ടര്‍ ഗതാഗതം നിരോധിച്ചു. പൊന്‍മുടി, ബോണക്കാട്, കല്ലാര്‍, പേപ്പാറ വനമേഖലയില്‍ ശക്തമായ മഴയാണ് തുടരുന്നത്. കഴിഞ്ഞദിവസം കല്ലാര്‍ നദിയില്‍ മലവെള്ളപ്പാച്ചിലുണ്ടാവുകയും ഗതിമാറി ഒഴുകുകയും ചെയ്തിരുന്നു.

Read More