Webdesk

കോന്നിയിൽ നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്നുവീണ് തൊഴിലാളി മരിച്ചു

പത്തനംതിട്ട കോന്നിയിൽ നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്നുവീണ് തൊഴിലാളി മരിച്ചു. മങ്ങാനം പുതുപ്പറമ്പിൽ അതുൽ കൃഷ്ണ(31)യാണ് മരിച്ചത്. കോൺക്രീറ്റ് മേൽക്കൂര തകർന്നുവീഴുകയായിരുന്നു. ഭിത്തിക്കും കോൺക്രീറ്റിനും ഇടയിൽപ്പെട്ട അതുലിന്റെ മൃതദേഹം രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് പുറത്തെടുക്കാനായത് ഇരുനില കെട്ടിടത്തിന്റെ മുകൾ നിലയിലെ തട്ട് പൊളിക്കുമ്പോഴാണ് അപകടം നടന്നത്. തട്ട് പൊളിക്കുന്നതിനിടെ മേൽക്കൂര അടർന്നു അതുൽകൃഷ്ണയുടെ ദേഹത്ത് പതിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് ഫയർഫോഴ്‌സ് എത്തി രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. വീട് നിർമിച്ച് വിൽപ്പന നടത്തിവരുന്ന ജോസ്…

Read More

ഒരു കോടിയിലധികം ഡോസ് വാക്‌സിൻ നൽകി കേരളം; അതും ഒരു തുള്ളി പോലും പാഴാക്കാതെ

  സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ ഒരു കോടി ഡോസ് കഴിഞ്ഞതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇന്നലെ വരെ 1,00,13,186 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. 78,75,797 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 21,37,389 പേർക്ക് രണ്ട് ഡോസ് വാക്‌സിനും നൽകി. നഴ്‌സുമാർ ഒരു തുള്ളി പോലും വാക്‌സിൻ പാഴാക്കിയില്ലെന്നും മന്ത്രി അറിയിച്ചു സംസ്ഥാനത്ത് ഒരു കോടിയിലധികം (ഇന്നലെ വരെ 1,00,13186) ഡോസ് വാക്സിൻ നൽകി. 78,75,797 പേർക്ക് ഒന്നാം ഡോസ് വാക്സിനും 21,37,389 പേർക്ക് രണ്ടാം…

Read More

ഇന്ധനവില പിടിച്ചുനിർത്താൻ കേന്ദ്രസർക്കാരിന് ബാധ്യതയുണ്ട്: നീതി ആയോഗ്

  ഇന്ധനവില വർധന പിടിച്ചു നിർത്താൻ കേന്ദ്രസർക്കാരിന് ബാധ്യതയുണ്ടെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ. 2022ൽ 10-10.5 ശതമാനം വളർച്ചയുണ്ടാകുമെന്നും അദ്ദേഹം പരഞ്ഞു രാജ്യത്തെ ജനങ്ങളെ പൊറുതിമുട്ടിക്കുന്ന ഇന്ധനവില വർധനവിനെതിരെ വ്യാപക വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് നീതി ആയോഗ് വൈസ് ചെയർമാന്റെ പ്രതികരണം. ഒരു മാസത്തിനിടെ 20ാം ദിവസമാണ് ഇന്ധനവില വർധിപ്പിച്ചത്. മുംബൈ അടക്കം പല നഗരങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 കടക്കുകയും ചെയ്തു എണ്ണവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്ക് ആണെങ്കിലും നയപരമായ…

Read More

പറയുന്നത് അനുസരിക്കുക, അല്ലെങ്കിൽ നേരിടാൻ തയ്യാറാകുക: ട്വിറ്ററിന്‌ അന്ത്യശാസനം നൽകി മോദി സർക്കാർ

  ട്വിറ്ററിന്‌ അന്ത്യ ശാസനം നൽകി ബിജെപി നേതാവ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ. സാമൂഹിക മാധ്യമങ്ങൾക്കായുള്ള പുതിയ ഡിജിറ്റൽ നിയമങ്ങൾ പ്രകാരം ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തിൽ ട്വിറ്ററിന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകി. ഐടി നിയമങ്ങൾ പാലിക്കുക, അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടാൻ തയ്യാറാകുകയെന്നാണ് മുന്നറിയിപ്പ് ട്വിറ്ററിന് അവസാന അവസരം കൂടി നൽകുകയാണ്. വീഴ്ച വരുത്തിയാൽ ലഭ്യമായ ബാധ്യതകളിൽ നിന്നുള്ള ഒഴിവാക്കൽ പിൻവലിക്കും. കൂടാതെ ഐടി നിയമം, ഇന്ത്യയിലെ മറ്റ് ശിക്ഷാനിയമങ്ങൾ എന്നിവ പ്രകാരമുള്ള അനന്തരനടപടികൾ നേരിടേണ്ടി വരുമെന്നും കേന്ദ്രം…

Read More

മോഹൻ ഭാഗവത് അടക്കമുള്ള ആർ എസ് എസ് നേതാക്കളുടെ ബ്ലൂ ടിക്ക് ട്വിറ്റർ എടുത്തുകളഞ്ഞു

  ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് അടക്കമുള്ള ആർ എസ് എസ് നേതാക്കളുടെ അക്കൗണ്ടിന്റെ ബ്ലൂക്ക് ടിക്ക് എടുത്തു കളഞ്ഞ് ട്വിറ്റർ. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടിന്റെ വെരിഫിക്കേഷൻ ടിക്ക് ഒഴിവാക്കിയിരുന്നുവെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പുനഃസ്ഥാപിച്ചു ആർ എസ് എസ് ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ, അരുൺ കുമാർ, മുൻ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, സമ്പർക്ക് പ്രമുഖ് അനിരുദ്ധ് ദേശ്പാണ്‌ഢെ എന്നിവരുടെ ബ്ലൂ ടിക്കാണ് ട്വിറ്റർ എടുത്തു കളഞ്ഞത്. ഒരു അക്കൗണ്ട്…

Read More

PWD 4U മൊബൈൽ ആപ്പ്; പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു

പൊതുമരാമത്ത് വകുപ്പിന്‍റെ റോഡുകളെ പറ്റി പൊതുജനങ്ങൾക്ക് പരാതി അറിയിക്കുന്നതിനുള്ള മൊബൈൽ ആപ്പായ PWD 4U വിന്‍റെ പ്രമോ വീഡിയോ പ്രകാശനം ചെയ്തു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാനിധ്യത്തിൽ മമ്മൂട്ടിയാണ് വീഡിയോ പ്രകാശനം ചെയ്തത്. മൊബൈൽ ആപ്ലിക്കേഷൻ ജൂൺ ഏഴിന് ഔദ്യോഗികമായി നിലവിൽ വരും. റോഡിലെ പ്രശ്നങ്ങളും പരാതികളും ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാനും വിവരങ്ങൾ രേഖപ്പെടുത്താനും സാധിക്കും തരത്തിലാണ് പിഡബ്ല്യുഡി ഫോർ യു മൊബൈൽ തയ്യാറാക്കിയിരിക്കുന്നത്. ഡിജിറ്റലൈസേഷൻ പൂർത്തീകരിച്ച 4000 കിലോമീറ്റർ റോഡുകളുടെ ഡിജിറ്റലൈസേഷൻ…

Read More

ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ നാലുവയസുകാരിയെ പുലി കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി

ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ നാലുവയസുകാരിയെ പുലി കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് ഓംപോറ ഹൗസിങ് കോളനിലെ വീട്ടുമുറ്റത്തുനിന്ന് നാലുവയസുകാരിയായ അദാ ഷകിലിനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച രാവിലെ പ്രദേശത്തെ വനമേഖലയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാവിയില്‍ ഇത്തരം വന്യമൃഗ ആക്രമണ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തുചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കുന്നതിനായി ഡെപ്യൂട്ടി കമീഷണര്‍ ശഹ്ബാസ് മിര്‍സ മുതിര്‍ന്ന പൊലീസ് ഓഫിസര്‍മാരുടെ യോഗം വിളിച്ചു.

Read More

ലോക്ക്ഡൗണ്‍ ഈ മാസം 14 വരെ നീട്ടി തമിഴ്‌നാട്

ചെന്നൈ: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നീട്ടി തമിഴ്‌നാട്. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഉന്നതതല യോഗത്തിനുശേഷം നിയന്ത്രണങ്ങള്‍ ജൂണ്‍ 14 വരെ നീട്ടിയതായി അറിയിച്ചത്. അതേസമയം ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള 11 ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും കൂടുതല്‍ ഇളവുകള്‍ നല്‍കും. കോയമ്പത്തൂര്‍, നില്‍ഗിരീസ്, തിരിപ്പൂര്‍, ഈറോഡ്, സേലം, കരൂര്‍, നാമക്കല്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപ്പട്ടിനം, മൈലാദുതുറൈ എന്നിവിടങ്ങളിലാണ് ടിപിആര്‍ കൂടുതലുള്ളത്. പലചരക്ക് കട, പച്ചക്കറി കട. ഇറച്ചി…

Read More

മന്ത്രി കെ രാധാകൃഷ്ണന്റെ വാഹനം അപകടത്തിൽപ്പെട്ടു; മന്ത്രിക്ക് പരുക്കില്ല

  മന്ത്രി കെ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു. മന്ത്രിയുടെ കാറിന് പിന്നിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. മന്ത്രിക്ക് പരുക്കില്ല. വാഹനത്തിൽ ചെറിയ തോതിൽ കേടുപാടുണ്ടായി ആറ്റിങ്ങൽ ആലംകോട് കൊച്ചുവിള പെട്രോൾ പമ്പിന് സമീപത്ത് വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്നു മന്ത്രി.  

Read More

സുന്ദരക്ക് പണം നൽകിയിട്ടില്ല, ആരോപണം സിപിഎം ലീഗ് ഗൂഢാലോചന: ബിജെപി ജില്ലാ പ്രസിഡന്റ്

  മഞ്ചേശ്വരത്തെ ബി എസ് സി സ്ഥാനാർഥി കെ സുന്ദരക്ക് പണം നൽകി കെ സുരേന്ദ്രൻ സ്ഥാനാർഥിത്വം പിൻവലിപ്പിക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തൽ നിഷേധിച്ച് ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത്. സുന്ദരക്ക് പണം നൽകിയിട്ടില്ലെന്ന് ശ്രീകാന്ത് ന്യായീകരിച്ചു. ആരോപണം മുസ്ലിം-സിപിഎം ഗൂഢാലോചനയാണെന്നും ശ്രീകാന്ത് പറഞ്ഞു. ബിജെപിയിലേക്ക് വരാൻ സുന്ദര ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും ശ്രീകാന്ത് അവകാശപ്പെട്ടു. സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി രണ്ടര ലക്ഷം രൂപ നൽകിയെന്നും സുരേന്ദ്രൻ ഫോണിൽ വിളിച്ച് വാഗ്ദാനങ്ങൾ നൽകിയെന്നുമായിരുന്നു സുന്ദര തുറന്നു പറഞ്ഞത്. കുഴൽപ്പണ…

Read More