Headlines

Webdesk

സുന്ദരക്ക് പണം നൽകിയിട്ടില്ല, ആരോപണം സിപിഎം ലീഗ് ഗൂഢാലോചന: ബിജെപി ജില്ലാ പ്രസിഡന്റ്

  മഞ്ചേശ്വരത്തെ ബി എസ് സി സ്ഥാനാർഥി കെ സുന്ദരക്ക് പണം നൽകി കെ സുരേന്ദ്രൻ സ്ഥാനാർഥിത്വം പിൻവലിപ്പിക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തൽ നിഷേധിച്ച് ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത്. സുന്ദരക്ക് പണം നൽകിയിട്ടില്ലെന്ന് ശ്രീകാന്ത് ന്യായീകരിച്ചു. ആരോപണം മുസ്ലിം-സിപിഎം ഗൂഢാലോചനയാണെന്നും ശ്രീകാന്ത് പറഞ്ഞു. ബിജെപിയിലേക്ക് വരാൻ സുന്ദര ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും ശ്രീകാന്ത് അവകാശപ്പെട്ടു. സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി രണ്ടര ലക്ഷം രൂപ നൽകിയെന്നും സുരേന്ദ്രൻ ഫോണിൽ വിളിച്ച് വാഗ്ദാനങ്ങൾ നൽകിയെന്നുമായിരുന്നു സുന്ദര തുറന്നു പറഞ്ഞത്. കുഴൽപ്പണ…

Read More

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി ഇന്ന് ലോക പരിസ്ഥിതി ദിനം

  പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി ഇന്ന് ലോക പരിസ്ഥിതി ദിനം. പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച്‌ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ‘പ്രകൃതിയ്ക്കായി ഈ സമയം’ (Time for Nature,) എന്നാതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം. പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച്‌ ലോകമെമ്ബാടുമുള്ള ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ഇതിനായുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായാണ് 1972 ജൂണ്‍ 5 മുതല്‍ ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്. മരങ്ങളും കാടുകളും സംരക്ഷിക്കുക,…

Read More

ഉപരാഷ്ട്രപതിയുടെ വ്യക്തിഗത അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റർ

ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റർ. അതേ സമയം ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടിൽ മാറ്റം വരുത്തിയിട്ടില്ല. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടിന് 9.3 ലക്ഷം ഫോളോവേഴ്സും വെങ്കയ്യനായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിന് 13 ലക്ഷം ട്വിറ്റർ ഫോളോവേഴ്സുമാണുള്ളത്. വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ അക്കൗണ്ട് ആറ് മാസത്തോളമായി നിഷ്ക്രിയമായിരുന്നുവെന്നും ഇതേ തുടർന്നാണ് ബ്ലൂ ടിക്ക് നീക്കം ചെയ്യപ്പെട്ടതെന്നും ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. അതേ സമയം ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ബിജെപി രംഗത്തെത്തി….

Read More

24 മണിക്കൂറിനിടെ 1.20 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3380 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,20,529 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 58 ദിവസത്തിനിടയിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. രാജ്യത്ത് ഇതുവരെ 2,86,94,879 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3380 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 1,97,894 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി നിലവിൽ 15,55,248 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 2,67,95,549 പേർ ഇതിനോടകം രോഗമുക്തി നേടി. 3,44,082 പേർ കൊവിഡ് ബാധിച്ച് മരിച്ചു….

Read More

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന് ഇന്ന് 320 രൂപ വർധിച്ചു

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് ഇന്ന് 320 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,720 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 4590 രൂപയായി ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 49,020 രൂപയായി. രാജ്യാന്തര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1891.24 ഡോളറായി

Read More

മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അമ്മ നിര്യാതയായി

  തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അമ്മ എം വി മാധവി അമ്മ(93) നിര്യാതയായി. സംസ്‌കാരം രാവിലെ പതിനൊന്നരക്ക് കൂളിച്ചാൽ പൊതുശ്മശാനത്തിൽ നടക്കും.

Read More

ബ്യൂട്ടി പാർലർ വെടിവെപ്പ്: ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂരിലെ ഗുണ്ടാനേതാവെന്ന് വെളിപ്പെടുത്തൽ

  കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂരിലെ ഗുണ്ടാ നേതാവ്. അന്വേഷണ സംഘത്തോട് അധോലോക നേതാവ് രവി പൂജാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാസർകോട് സ്വദേശി ജിയ, മൈസൂർ സ്വദേശി ഗുലാം എന്നിവർ വഴിയാണ് ഇടപാടുകൾ നടത്തിയതെന്നും രവി പൂജാരി പറഞ്ഞു ജിയ ഒളിവിൽ കഴിയുകയാണ്. അതേസമയം രവി പൂജാരിയുടെ മൊഴി അന്വേഷണസംഘം പൂർണമായും വിശ്വസിച്ചിട്ടില്ല. കേരളത്തിലെ രണ്ട് ഗുണ്ടാനേതാക്കളുടെ കൊലപാതകത്തിൽ രവി പൂജാരിക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ജൂൺ എട്ട് വരെയാണ് പൂജാരിയെ…

Read More

സൗദിയിലെ നജ്‌റാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) എന്നിവരാണ് മരിച്ചത്. സ്‌നേഹ, റിന്‍സി, ഡ്രൈവര്‍ അജിത്ത് എന്നിവരാണ് പരിക്കുകളോടെ ആശുപത്രിയിലുള്ളത്. മൃതദേഹങ്ങള്‍ നജ്റാനിലെ താർ ജനറല്‍ ആശുപത്രിയിലാണ്. താറില്‍വെച്ച് നഴ്സുമാർ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

Read More

വീട്ടിലിരുന്ന് സ്വയം കൊവിഡ് പരിശോധന നടത്താം; കിറ്റുകള്‍ വിപണിയിലേക്ക്

മുംബൈ: കൊവിഡ് പരിശോധന വീട്ടിലിരുന്ന് തന്നെ സ്വയം നടത്താന്‍ കഴിയുന്ന കിറ്റ് വിപണിയിലേക്ക്. ഇന്ത്യയുടെ ആദ്യത്തെ സെല്‍ഫ് കൊവിഡ് ടെസ്റ്റ് കിറ്റ് ”കോവിസെല്‍ഫ്’ ദിവസങ്ങള്‍ക്കകം ലഭ്യമാകുമെന്ന് നിര്‍മാതാക്കളായ മൈലാബിന്റെ മാനേജിംഗ് ഡയറക്ടര്‍ ഹസ്മുഖ് റാവല്‍ പറഞ്ഞു. 250 രൂപയാണ് കിറ്റിന്റെ വില. പരിശോധനയുടെ ഫലം 15 മിനുട്ടിനുള്ളില്‍ അറിയാന്‍ സാധിക്കും. സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ് സൈറ്റിലും ഫ്‌ലിപ്പ്കാര്‍ട്ടിലും കിറ്റ് ലഭ്യമാണെന്നും കമ്പനി അറിയിച്ചു. സ്വയം കൊവിഡ് പരിശോധന നടത്താന്‍ സഹായിക്കുന്ന കിറ്റിന് ഐ.സി.എം.ആറിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്.

Read More

ഡൊണാൾഡ് ട്രംപിന് രണ്ട് വർഷത്തേക്ക് കൂടി ഫേസ്ബുക്കിൽ വിലക്ക്

  അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഫേസ്ബുക്കിൽ രണ്ട് വർഷത്തെ വിലക്ക്. ക്യാപിറ്റോൾ ആക്രമണത്തെ തുടർന്ന് ഏർപ്പെടുത്തിയ വിലക്ക് 2023 ജനുവരി ഏഴ് വരെ തുടരുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പായി ട്രംപിന് ഫേസ്ബുക്ക് ഉപയോഗിക്കാം. ക്യാപിറ്റോൾ ആക്രമണത്തിന് പിന്നാലെ ട്വിറ്റർ, യൂട്യൂബ് പ്ലാറ്റ്‌ഫോമുകളും ട്രംപിന് വിലക്കേർപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയ കമ്പനികൾ നിരോധനമേർപ്പെടുത്തിയതിന് പിന്നാലെ ട്രംപ് സ്വന്തമായി ബ്ലോഗ് ആരംഭിക്കുകയായിരുന്നു. എന്നാൽ ഇതും പൂട്ടി. എന്നാൽ ഞങ്ങൾക്ക് വോട്ട് ചെയ്ത 75 ദശലക്ഷം…

Read More