ഡൊണാൾഡ് ട്രംപിന് രണ്ട് വർഷത്തേക്ക് കൂടി ഫേസ്ബുക്കിൽ വിലക്ക്

 

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഫേസ്ബുക്കിൽ രണ്ട് വർഷത്തെ വിലക്ക്. ക്യാപിറ്റോൾ ആക്രമണത്തെ തുടർന്ന് ഏർപ്പെടുത്തിയ വിലക്ക് 2023 ജനുവരി ഏഴ് വരെ തുടരുമെന്ന് ഫേസ്ബുക്ക് അറിയിച്ചു.

2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പായി ട്രംപിന് ഫേസ്ബുക്ക് ഉപയോഗിക്കാം. ക്യാപിറ്റോൾ ആക്രമണത്തിന് പിന്നാലെ ട്വിറ്റർ, യൂട്യൂബ് പ്ലാറ്റ്‌ഫോമുകളും ട്രംപിന് വിലക്കേർപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയ കമ്പനികൾ നിരോധനമേർപ്പെടുത്തിയതിന് പിന്നാലെ ട്രംപ് സ്വന്തമായി ബ്ലോഗ് ആരംഭിക്കുകയായിരുന്നു. എന്നാൽ ഇതും പൂട്ടി.

എന്നാൽ ഞങ്ങൾക്ക് വോട്ട് ചെയ്ത 75 ദശലക്ഷം ആളുകളെ അപമാനിക്കുന്നതാണ് ഫേസ്ബുക്കിന്റെ നടപടിയെന്ന് ട്രംപ് പ്രതികരിച്ചു. നിശബ്ദമാക്കാനുള്ള അവരുടെ ശ്രമങ്ങൾ അനുവദിക്കരുത്. വിജയം തനിക്ക് തന്നെയായിരക്കുമെന്നും ട്രംപ് പറഞ്ഞു.