ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ നാലുവയസുകാരിയെ പുലി കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി.
വ്യാഴാഴ്ച വൈകിട്ട് ഓംപോറ ഹൗസിങ് കോളനിലെ വീട്ടുമുറ്റത്തുനിന്ന് നാലുവയസുകാരിയായ അദാ ഷകിലിനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
വെള്ളിയാഴ്ച രാവിലെ പ്രദേശത്തെ വനമേഖലയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഭാവിയില്‍ ഇത്തരം വന്യമൃഗ ആക്രമണ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തുചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കുന്നതിനായി ഡെപ്യൂട്ടി കമീഷണര്‍ ശഹ്ബാസ് മിര്‍സ മുതിര്‍ന്ന പൊലീസ് ഓഫിസര്‍മാരുടെ യോഗം വിളിച്ചു.