ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു

 

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. കഴിഞ്ഞ 36 ദിവസത്തിനിടക്ക് ഇരുപതാം ദിവസമാണ് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത്. പെട്രോളിന് ഇന്ന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിപ്പിച്ചത്

സംസ്ഥാനത്തും പെട്രോൾ വില നൂറിലേക്ക് എത്തുകയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 97.08 രൂപയായി. ഡീസലിന് 92.31 രൂപയായി.

കൊച്ചിയിൽ പെട്രോളിന് 95.13 രൂപയായി. ഡീസലിന് 91.58 രൂപയായി. കോഴിക്കോട് പെട്രോളിന് 95.38 രൂപയും ഡീസലിന് 90.73 രൂപയുമാണ്