പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു; തിരുവനന്തപുരത്ത് പെട്രോൾ വില 98 കടന്നു

 

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 98.16 രൂപയായി. ഡീസലിന് 93.48 രൂപയായി. തുടർച്ചയായ വില വർധനവോടെ സംസ്ഥാനത്തും പെട്രോൾ വില ലിറ്ററിന് നൂറ് രൂപയിലേക്ക് എത്തുകയാണ്.

ഡൽഹിയിൽ പെട്രോളിന് 95.85 രൂപയും ഡീസലിന് 86.75 രൂപയുമായി. മുംബൈയിൽ പെട്രോൾ വില 102 രൂപ കടന്നു. ഒരു വർഷത്തിനിടെ 30 രൂപയുടെ വർധനവാണ് ഇന്ധനവിലയിലുണ്ടായിരിക്കുന്നത്.