മുട്ടിൽ മരം മുറി കേസിന്റെ ഉന്നതതല അന്വേഷണം ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ. ശ്രീജിത്തിന് ചുമതല നൽകി സർക്കാർ ഉത്തരവിറക്കി. കേസിൽ ഉന്നതതല അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു
ക്രൈംബ്രാഞ്ച്, വിജിലൻസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് അന്വേഷണം നടത്തുക. സംഘത്തിന്റെ ഏകോപന ചുമതലയാണ് ശ്രീജിത്തിന്. മരംമുറിക്കൽ നടന്ന മുട്ടിലിൽ ശ്രീജിത് സന്ദർശനം നടത്തും.