മുഖ്യമന്ത്രിയും ഗവർണറും ഇന്ന് രാജമലയിലെത്തും

രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം മുഖ്യമന്ത്രിയും ഗവർണറും ഇന്ന് സന്ദർശിക്കും. രാവിലെ 10 മണിയോടെയാണ് സന്ദർശനം. അപകടത്തിൽ കാണാതായ 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെടുന്ന സംഘം, മൂന്നാർ ആനച്ചാലിൽ നിന്ന് റോഡ് മാർഗമാണ് പെട്ടിമുടിയിലേക്ക് പോകുക. സന്ദർശനം കഴിഞ്ഞു മൂന്നാർ ടീ കൗണ്ടിയിൽ ഉന്നതതല യോഗത്തിൽ പങ്കെടുത്തശേഷം രണ്ട് മണിയോടുകൂടി സംഘം മടങ്ങും. തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും ഇന്ന് പെട്ടിമുടി സന്ദർശിക്കുന്നുണ്ട്.