സ്വപ്നയും സന്ദീപും ബംഗളൂരുവിലേക്ക് മുങ്ങിയത് സുൽത്താൻ ബത്തേരി മുത്തങ്ങ വഴിയെന്ന് സൂചന

കേരളത്തെ ഞെട്ടിച്ച സ്വർണ്ണ കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്നയും സന്ദീപും കഴിഞ 9 ന് ബംഗളൂരുവിലേക്ക് മുങ്ങിയത് വയനാട്ടിലെ സുൽത്താൻ ബത്തേരി മുത്തങ്ങ വഴിയെന്ന് സൂചന.

9ന് പുലർച്ചെ മുത്തങ്ങ അതിർത്തി കടന്ന് കാർമാർഗമാണ് ബംഗളൂരുവിലേക്ക് പോയതെന്നാണ് അറിയുന്നത്.
എന്നാൽ ഇത് എൻ ഐ എ സംഘം വിവരങ്ങൾ കൃത്യമായി പുറത്ത് വിട്ടിട്ടില്ല.

ഇന്നലെ കസ്റ്റഡിയിലെടുത്ത സ്വപ്‌നയും സന്ദീപുമായി എൻഐഎ സംഘം സേലം വഴി കൊച്ചിയിലേക്ക് പുറപ്പെട്ടു

റോഡ് മാർഗമാണ് കുറ്റാരോപിതരുമൊത്ത് അന്വേഷണ സംഘം കൊച്ചിയിലെത്തുന്നത്. പ്രതികളെ ചോദ്യം ചെയ്യാൻ ദേശീയ ഏജൻസികൾ കൊച്ചിയിലെ എൻഐഎയുടെ ഓഫിസിൽ എത്തിയിട്ടുണ്ട്. കസ്റ്റംസ്, റോ, ഇൻറലിജൻസ് തുടങ്ങിയ ദേശീയ ഏജൻസികളുടെ ഉദ്യോഗസ്ഥരാണ് എത്തിച്ചേർന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *