രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വർധിപ്പിച്ചത്. 37 ദിവസത്തിനിടെ 21ാം തവണയാണ് ഇന്ധനവില ഉയർത്തുന്നത്.
കൊച്ചിയിൽ പെട്രോളിന് 95.43 രൂപയായി. ഡീസലിന് 91.88 രൂപയായി. കോഴിക്കോട് പെട്രോളിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 97.38 രൂപയും ഡീസലിന് 92.31 രൂപയുമായി