രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 28 പൈസയുമാണ് വർധിപ്പിച്ചത്. ഈ മാസം പതിനാറാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്
ഒരു മാസത്തിനിടെ പെട്രോളിന് 3.47 രൂപയാണ് വർധിച്ചത്. ഡീസലിന് 4.23 രൂപയുടെ വർധനവുണ്ടായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 94.33 രൂപയായി. ഡീസലിന് 90.74 രൂപയാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമായി.