ഇന്ന് വിരമിക്കാനിരിക്കെ പോലീസ് അക്കാദമിയിലെ എസ് ഐ തൂങ്ങിമരിച്ച നിലയിൽ

 

തൃശ്ശൂർ പോലീസ് അക്കാദമിയിലെ എസ് ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുരേഷ്‌കുമാറിനെയാണ് തുങ്ങിമരിച്ച നിലയിൽ കണ്ടത്. ഇന്ന് വിരമിക്കാനിരിക്കെയാണ് മരണം. ആരോഗ്യപ്രശ്‌നങ്ങളാൽ സുരേഷ് കുമാർ അസ്വസ്ഥനായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. പോലീസ് നായകകളുടെ വിശ്രമകേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു സുരേഷ്‌കുമാർ.