സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിൽ തീപിടുത്തം; 18 പേർ വെന്തു മരിച്ചു: നിരവധി പേരെ കാൺമാനില്ല
മുംബൈ: സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിൽ തീപിടുത്തം. മഹാരാഷ്ട്രയിലെ പുണെയിലുള്ള സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപ്പിടിത്തത്തിൽ 18 പേർ വെന്തു മരിച്ചു. നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവർക്കുവേണ്ടിയുളള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 37 തൊഴിലാളികളാണ് സാനിറ്റെസർ പ്ലാന്റിനുളളിൽ ജോലി ചെയ്തിരുന്നത്. ഇതിൽ 20 പേരെ രക്ഷപ്പെടുത്തി. 18 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 17 തൊഴിലാളികളെ കാണാതായെന്നാണ് ലഭ്യമാകുന്ന വിവരം. ആറ് അഗ്‌നിശമനസേനാ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. നിലവിൽ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.