Webdesk

24 മണിക്കൂറിനിടെ 1,00,636 പേർക്ക് കൂടി കൊവിഡ്; 2472 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,636 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. ഒരു ഘട്ടത്തിൽ രാജ്യത്ത് നാല് ലക്ഷത്തിലധികം പ്രതിദിന വർധനവുണ്ടായിരുന്നു. രാജ്യത്ത് ഇതുവരെ 2,89,09,975 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,74,399 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. ഇതിനോടകം 2,71,59,180 പേരാണ് കൊവിഡിൽ നിന്ന് രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 2472 പേർ കൂടി മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 3,49,186 ആയി…

Read More

ലോക്ഡൗണ്‍ നീട്ടാൻ സാധ്യതയുണ്ടോ; തീരുമാനം ഇന്ന്

  തിരുവനന്തപുരം: കേരളത്തില്‍ ലോക്ഡൗണ്‍ തുടരുന്ന കാര്യത്തില്‍ ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗം തീരുമാനമെടുത്തേക്കും. ജനജീവിതം സ്തംഭിച്ചതിനാല്‍ രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടരുക എന്ന അഭിപ്രായവുമുണ്ട്. രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) 10ല്‍ താഴെയെത്തിയ ശേഷം ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിച്ചാല്‍ മതിയെന്നാണു വിദഗ്‌ധോപദേശം. എന്നാല്‍, രോഗലക്ഷണങ്ങളുള്ളവര്‍ മാത്രം പരിശോധനയ്ക്കു വരുന്നതിനാലാണു ടിപിആര്‍ കൂടുന്നത് എന്നതിനാല്‍ ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കാമെന്ന നിര്‍ദേശവും ചര്‍ച്ച ചെയ്യും. എന്നാൽ രണ്ടാം തരംഗത്തില്‍ ടിപിആര്‍ 30ല്‍…

Read More

സംസ്ഥാനത്തും സെഞ്ച്വറി: തിരുവനന്തപുരത്തും വയനാടും പ്രീമിയം പെട്രോളിന് 100 കടന്നു

  നരേന്ദ്രമോദിയുടെ ഭരണത്തിൽ പെട്രോൾ കമ്പനികൾ യഥേഷ്ടം ഇന്ധന വില വർധിപ്പിക്കുന്നതോടെ ഒരു ലിറ്റർ പെട്രോളിന് കേരളത്തിലും 100 രൂപ കടന്നു. തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിനാണ് 100 രൂപ കടന്നത്. ലിറ്ററിന് 100.20 രൂപയാണ് നിലവിലെ വില വയനാട് ബത്തേരിയിൽ എക്‌സ്ട്രാ പ്രീമിയം പെട്രോളിന് 100.24 രൂപയായി. അടിമാലിയിൽ എക്‌സ്ട്രാ പ്രീമിയം പെട്രോളിന് വില 100.40 രൂപയായി. സാധാരണ പെട്രോളിനും ഡീസലിനും ഇന്ന് 28 പൈസ വീതം വെച്ച് വർധിപ്പിച്ചിട്ടുണ്ട്. 37 ദിവസത്തിനിടെ 21ാം തവണയാണ് ഇന്ധനവില…

Read More

സുൽത്താൻ ബത്തേരി കല്ലൂരിൽ ഫെന്‍സിങ്ങില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

സുൽത്താൻ ബത്തേരി: സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിനു ചുറ്റും സ്ഥാപിച്ച ഫെൻസിങ്ങിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കല്ലൂർ തിരുവണ്ണൂർ അലിയുടെ മകൻ മുഹമ്മദ് നിസാം (27 ) ആണ് മരിച്ചത് . ഇന്ന് പുലർച്ചെയാണ് സംഭവം. പന്നി കൃഷിയിടത്തിൽ കയറുന്നതിന് സ്ഥാപിച്ച ഇലക്ട്രിക് ഫെൻസിങ്ങിൽ നിന്നുമാണ് ഷോക്കേറ്റത് സുൽത്താൻബത്തേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു

Read More

ജനദ്രോഹ ഭരണപരിഷ്‌കാരങ്ങളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപിൽ ഇന്ന് ജനകീയ നിരാഹാര സമരം

  ബിജെപിക്കാരനും നരേന്ദ്രമോദിയുടെ അടുപ്പക്കാരനുമായ അഡ്മിനിസ്‌ട്രേറ്ററുടെ അതിവികലവും ജനദ്രോഹപരവുമായ ഭരണപരിഷ്‌കാരങ്ങളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപിൽ ജനകീയ നിരാഹാര സമരം തുടങ്ങി. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് സമരം മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകൾ അടച്ചിട്ടും വ്യാപാരികൾ സമരത്തിന് പിന്തുണ പ്രഖ്യാപിക്കും. ദ്വീപിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ നിരാഹാര സമരത്തിൽ പങ്കെടുക്കുന്നുണ്ട്. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കടുത്ത പ്രതിഷേധത്തിലേക്ക് പോകുമെന്നാണ് സേവ് ലക്ഷദ്വീപ് ഫോറം പ്രവർത്തകർ അറിയിക്കുന്നത്. അതേസമയം…

Read More

കുഴൽപ്പണ കവർച്ചക്ക് ശേഷം ധർമരാജൻ വിളിച്ചത് ഏഴ് ബിജെപി നേതാക്കളെ

  കൊടകര കുഴൽപ്പണ കേസിൽ ബിജെപിയുടെ കുരുക്ക് കൂടുതൽ മുറുകുന്നു. കുഴൽപ്പണം കൊണ്ടുവന്ന ധർമരാജൻ കവർച്ചക്ക് ശേഷം ആദ്യം വിളിച്ചത് ഏഴ് ബിജെപി നേതാക്കളെയാണ്. ആദ്യ ഏഴ് കോളിൽ സുരേന്ദ്രന്റെ മകന്റെ നമ്പറും ഉൾപ്പെടുന്നു. സംസ്ഥാനത്തെ തന്നെ ഉന്നത നേതാക്കളെയാണ് പണം കവർച്ച പോയെന്ന് പറയാൻ ധർമരാജൻ വിളിച്ചത്. ഇതിൽ സുരേന്ദ്രന്റെ മകനുമായുള്ള സംഭാഷണം 24 സെക്കൻഡ് നേരം നീണ്ടുനിന്നു. അതേസമയം സുരേന്ദ്രനാണോ മകന്റെ ഫോണിൽ സംസാരിച്ചത് എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Read More

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വർധിപ്പിച്ചത്. 37 ദിവസത്തിനിടെ 21ാം തവണയാണ് ഇന്ധനവില ഉയർത്തുന്നത്. കൊച്ചിയിൽ പെട്രോളിന് 95.43 രൂപയായി. ഡീസലിന് 91.88 രൂപയായി. കോഴിക്കോട് പെട്രോളിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 97.38 രൂപയും ഡീസലിന് 92.31 രൂപയുമായി

Read More

കണ്ണൂർ എളയാവൂരിൽ ആംബുലൻസ് അപകടം; മൂന്ന് പേർ മരിച്ചു, ഒരാൾക്ക് പരുക്ക്

  കണ്ണൂർ എളയാവൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. രോഗികളുമായി കണ്ണൂരിലേക്ക് പോകുകയായിരുന്ന ആംബുലൻസ് ആൽമരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുലർച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത് പയ്യാവൂർ ചുണ്ടക്കാപറമ്പ് സ്വദേശികളായ ബിജോ(45), സഹോദരി റജീന(37), ആംബുലൻസ് ഡ്രൈവർ നിധിൻരാജ്(40) എന്നിവരാണ് മരിച്ചത്. ബെന്നി എന്നയാൾക്ക് അപകടത്തിൽ പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

Read More

പ്രീമിയം പെട്രോള്‍ സെഞ്ചുറിയടിച്ചു; ഒരു ലിറ്റര്‍ 100.20 രൂപ

കോഴിക്കോട്: മുടക്കമില്ലാതെ കുതിച്ച് ഇന്ധനവില വർധന. തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന് നൂറുരൂപ കടന്നു. 100.20 രൂപയാണ് ഒരു ലിറ്റർ പ്രീമിയം പെട്രോളിന് തിരുവനന്തപുരത്ത് വില. വയനാട് ബത്തേരിയിൽ എക്സ്ട്രാ പ്രീമിയം പെട്രോളിന് വില 100.24 ആയി. അടിമാലിയിൽ എക്സ്ട്രാ പ്രീമിയം പെട്രോളിന് വില 100.40 രൂപയായി. അതേസമയം സാധാരണ പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതം വർധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 97.38 രൂപയും ഡീസൽ സലിറ്ററിന് 92.31 രൂപയുമെത്തി. കൊച്ചിയിൽ പെട്രോളിന് 95.43…

Read More

ഇന്ത്യയുടെ ‘കോവിഷീൽഡ്’ വാക്സിൻ അംഗീകരിച്ച് സൗദി അധികൃതർ

  ജിദ്ദ: ഇന്ത്യയിലെ ‘കോവിഷീൽഡ്’ വാക്‌സിൻ സൗദിയിലെ ‘ആസ്ട്ര സെനെക’ വാക്സിൻ തന്നെയെന്ന് അംഗീകരിച്ച് സൗദി അധികൃതർ. റിയാദ് ഇന്ത്യൻ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിൽ അംഗീകരിക്കപ്പെട്ട നാല് കോവിഡ് വാക്സിനുകളിൽ ഇന്ത്യയുടെ ‘കോവിഷീൽഡ്’ വാക്സിൻ ‘ആസ്ട്ര സെനെക’ എന്ന പേരിലാണ് ലിസ്​റ്റ്​ ചെയ്തിരിക്കുന്നത്. ഇരു രാജ്യങ്ങളിലും ഒരേ വാക്സിൻ രണ്ട് പേരുകളിൽ അറിയപ്പെടുന്നത് പ്രവാസികൾക്ക് വിവിധ ബുദ്ധിമുട്ടുകൾക്ക് ഇടയാക്കിയിരുന്നു. ഇന്ത്യയിൽ നിന്നും വാക്സിൻ എടുത്തു സൗദിയിലേക്ക് യാത്രചെയ്യേണ്ട പ്രവാസികൾക്ക് ലഭിച്ചിരുന്ന സർട്ടിഫിക്കറ്റിൽ ‘കോവിഷീൽഡ്’ എന്ന് മാത്രമായിരുന്നു…

Read More