Webdesk

വയനാട് ജില്ലയില്‍ 128 പേര്‍ക്ക് കൂടി കോവിഡ്:ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.76

  വയനാട് ജില്ലയില്‍ ഇന്ന് 128 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 306 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.76 ആണ്. 116 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59655 ആയി. 56004 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3308 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1892 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

സംസ്ഥാനത്ത് ഇന്ന് 9,313 പേർക്ക് കൊവിഡ്; കൊവിഡ് മരണം പതിനായിരം കടന്നു

  സംസ്ഥാനത്ത് ഇന്ന് 9313 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂർ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂർ 439, ഇടുക്കി 234, കാസർഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

കഴിഞ്ഞ നൂറ് വർഷത്തിനിടെ രാജ്യം നേരിട്ട ഏറ്റവും വിനാശകാരിയായ മഹാമാരിയാണ് കോവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

  ന്യൂഡൽഹി: കഴിഞ്ഞ നൂറ് വർഷത്തിനിടെ രാജ്യം നേരിട്ട ഏറ്റവും വിനാശകാരിയായ മഹാമാരിയാണ് കോവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ രാജ്യം അതിനെ അതിശക്തമായി ഒറ്റക്കെട്ടായി നേരിടുകയാണ്. കഴിഞ്ഞ ഒന്നരവർഷത്തിനിടെ രാജ്യത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു. കോവിഡിനെ നേരിടുന്നതിൽ ഇന്ത്യ മറ്റു രാജ്യങ്ങൾക്ക് പുറകിലല്ലെന്ന് തെളിയിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് മെഡിക്കൽ ഓക്സിജന്റെ ആവശ്യം മറ്റെങ്ങുമില്ലാത്ത വിധം വർധിച്ചു. ഓക്സിജൻ എത്തിക്കാൻ അടിയന്തര നടപടികളാണ് സ്വീകരിച്ചത്. രണ്ടാം തരംഗത്തിൽ ഓക്സിജൻ ഉത്പാദനം പത്തിരിട്ടായാക്കി…

Read More

സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ 16 വരെ നീട്ടി

  സംസ്ഥാനത്ത് ലോക്ക് ഡൗൺ വീണ്ടും നീട്ടി. ഈ മാസം പതിനാറാം തീയതി വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. നേരത്തെ ജൂൺ 9 വരെയായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ലോക്ക് ഡൗൺ വീണ്ടും നീട്ടിയത്.

Read More

സുപ്രധാന തീരുമാനവുമായി സി.ബി.എസ്.ഇ ; ജൂണ്‍ 28നകം ഇന്റേണൽ, പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കാൻ നിർദ്ദേശം

  പന്ത്രണ്ടാം ക്ലാസിലെ ഇന്റേണ്‍, പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കാന്‍ സ്‌കൂളുകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച്‌ സിബിഎസ്‌ഇ. ജൂണ്‍ 28നകം വിദ്യാര്‍ത്ഥികളുടെ ഇന്റേണൽ, പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കാനാണ് സിബിഎസ്‌ഇ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. വിവിധ സര്‍വകലാശാലകളിലെ കോളജ് പ്രവേശനം കണക്കിലെടുത്ത് നടപടികള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുകയാണ് സിബിഎസ്‌ഇ. ഇതിന്റെ ഭാഗമായാണ് 28നകം വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് സമര്‍പ്പിക്കാന്‍ സ്‌കൂളുകള്‍ക്ക് സിബിഎസ്‌ഇ നിര്‍ദേശം നല്‍കിയത്. ഇനിയും പൂര്‍ത്തിയാവാനുള്ള ഇന്റേണല്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനും സിബിഎസ്‌ഇ അനുമതി നല്‍കി.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ്…

Read More

ഒത്തു തീർപ്പ് വിദഗ്ധർ ആരാണെന്ന് എല്ലാവർക്കുമറിയാം; സതീശന് മറുപടിയുമായി മുഖ്യമന്ത്രി

  കൊടകര കുഴൽപ്പണ കേസ് ഒതുക്കുമോയെന്ന് സംശയമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന് എതിരായ കേന്ദ്ര ഏജൻസി അന്വേഷണത്തെ പിന്തുണച്ചത് യുഡിഎഫാണ്. ഒത്തുതീർപ്പ് വിദഗ്ധർ ആരാണെന്ന് എല്ലാവർക്കുമറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു തൊഗാഡിയ കേസ് ആരാണ് ഒത്തു തീർപ്പാക്കിയത്. എം ജി കോളജ് അക്രമ കേസ് ആരാണ് ഒത്തു തീർപ്പാക്കിയത്. ഒത്തു തീർപ്പിന്റെ പട്ടം നിങ്ങൾക്ക് തന്നെയാണ് ചേരുന്നത്. നിയമ വിജ്ഞാനം ബിജെപിയെ രക്ഷിക്കാനാണ് ഉപയോഗിക്കുന്നത്….

Read More

പരിസ്ഥിതി ദിനത്തിൽ കൊല്ലത്ത് കഞ്ചാവ് ചെടി നട്ട യുവാക്കളെ തേടി പോലീസ്

  പരിസ്ഥിതി ദിനമായിരുന്നു ജൂൺ അഞ്ചിന്. വ്യക്തികളും സംഘടനകളും കുട്ടികളും പുതിയ മരത്തൈകൾ വെച്ചുപിടിപ്പിച്ച് പ്രകൃതിയോടുള്ള സ്‌നേഹം പുതുക്കി. എന്നാൽ കുറച്ച് വേറിട്ട സ്‌നേഹമായിരുന്നു കൊല്ലത്ത് ചില യുവാക്കളുടേത്. പരിസ്ഥിതി ദിനത്തിൽ ഇവർ നട്ടത് കഞ്ചാവ് ചെടിയായിരുന്നുവെന്ന് മാത്രം സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പ്രകൃതി സ്‌നേഹികളെ തേടി പോലീസും എക്‌സൈസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാക്കൾ ചെടി നടുന്നതും ഇതിന്റെ ഫോട്ടോ എടുക്കുന്നതും അയൽക്കാരൻ കണ്ടിരുന്നു. കഞ്ചാവ് ചെടിയാണെന്ന് മനസ്സിലായതോടെ ഇയാൾ എക്‌സൈസിൽ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ എക്‌സൈസ് സംഘം…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദി വൈകുന്നേരം അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

  പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കൊവിഡ് അൺലോക്ക് പ്രക്രിയ തുടങ്ങുന്നതിനെ കുറിച്ച് പരാമർശിക്കുമെന്നാണ് റിപ്പോർട്ട്. കൊവിഡ് വാക്‌സിനേഷൻ സംബന്ധിച്ചും പരാമർശമുണ്ടായേക്കും കൊവിഡ് സംബന്ധിച്ച വിവരങ്ങൾക്കായാണോ അതോ മറ്റേതെങ്കിലും പ്രഖ്യാപനങ്ങൾക്കായാണോ മോദി എത്തുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. രാജ്യത്തെ പല നഗരങ്ങളിലും പെട്രോൾ വില 100 കടന്നതിനെ കുറിച്ച് എന്തായാലും പരാമർശിക്കാൻ ഇടയില്ല.

Read More

നിങ്ങൾ തമ്മിൽ ധാരണയായി കേസ് അവസാനിപ്പിക്കുമോയെന്നാണ് സംശയം: സർക്കാരിനെ വിമർശിച്ച് സതീശൻ

  കൊടകര കുഴൽപ്പണ കേസിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വർണക്കടത്ത് അന്വേഷിച്ച എൻഫോഴ്‌സ്‌മെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് അന്വേഷണം അവസാനിപ്പിച്ചു. അതുപോലെ കൊടകര കേസും അവസാനിപ്പിക്കുമോ നിങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും കേസുണ്ട്. രണ്ട് കൂട്ടരും തമ്മിൽ ധാരണയിലെത്തി കേസ് അവസാനിപ്പിക്കുമോയെന്നാണ് കേരളം സംശയിക്കുന്നതെന്നും സതീശൻ പറഞ്ഞു. ഷാഫി പറമ്പിൽ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ. ഒമ്പതര കോടി കൊണ്ടുവന്നുവെന്നാണ് വാർത്ത. ആറ് കോടി മറ്റ് ജില്ലയിൽ…

Read More

ബി 1.1.28.2 ; രാജ്യത്ത് മറ്റൊരു കൊവിഡ് വകഭേദം കൂടി കണ്ടെത്തി

പൂനെ: കൊവിഡിന്റെ മറ്റൊരു വകഭേദം കൂടി രാജ്യത്ത് കണ്ടെത്തി. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ ജീനോം സീക്വന്‍സിംഗിലാണ് വകഭേദം കണ്ടെത്തിയത്. എലി വര്‍ഗത്തില്‍പ്പെട്ട ജീവിയില്‍ നടത്തിയ പഠനത്തിലാണ് പുതിയ വൈറസിനെ തിരിച്ചറിഞ്ഞത്. പുതിയ കൊറോണ വൈറസിന് പകര്‍ച്ചാ സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബ്രസീല്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയവരിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്. രോഗം ബാധിച്ചവരില്‍ ഗുരുതര രോഗലക്ഷണങ്ങളാണ് കാണപ്പെടുന്നത്.

Read More