Webdesk

വാക്‌സീന്‍ എടുത്തവർ‍ വിമാനയാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കും

  ഡല്‍ഹി: രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ വിമാനയാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കിയേക്കും. ആഭ്യന്തര യാത്രക്കാരുടെ കാര്യത്തിലാണ് ഈ പരിഗണന ഉണ്ടാവുകയെന്നു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വ്യോമയാന, ആരോഗ്യ മന്ത്രാലയങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. വിമാനക്കമ്പനികളും വിമാനത്താവളങ്ങളുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നു. ഒഡിഷ, മേഘാലയ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ പുറത്തുനിന്നു വരുന്ന യാത്രക്കാര്‍ യാത്രയുടെ 72 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിബന്ധന വച്ചിട്ടുണ്ട്….

Read More

വാക്‌സിൻ നയ മാറ്റത്തിൽ പ്രധാന പങ്കുവഹിച്ചത് കേരളം, സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ധനമന്ത്രി

  കേന്ദ്രത്തിന്റെ പുതിയ വാക്‌സിൻ നയത്തിൽ സന്തോഷം രേഖപ്പെടുത്തി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഈ തീരുമാനം നേരത്തെ എടുക്കേണ്ടതായിരുന്നു. വാക്‌സിൻ സമയബന്ധിതമായി കൊടുത്തു തീർക്കുക എന്നത് പ്രധാനമാണെന്നും ധനമന്ത്രി പറഞ്ഞു വാക്‌സിൻ നയത്തിൽ മാറ്റം വരുത്തി സൗജന്യമായി കൊടുക്കുമെന്ന് പറയുമ്പോഴും അത് രണ്ടോ മൂന്നോ വർഷം കൊണ്ട് കൊടുക്കാനായില്ലെങ്കിൽ യാതൊരു ഗുണവുമുണ്ടാകില്ലെന്ന് ബാലഗോപാൽ പറഞ്ഞു. മൂന്ന്, നാല് മാസത്തിനുള്ളിൽ വാക്‌സിനേഷൻ പൂർത്തീകരിക്കണം. വാക്‌സിൻ സൗജന്യമായി നൽകുകയാണെങ്കിൽ കേരളത്തിന് ആശ്വാസം തന്നെയാണ്. പക്ഷേ അതിന്റെ പങ്കാളിത്തം, സാമ്പത്തികപരമായ…

Read More

പ്രതിദിന കൊവിഡ് കണക്ക് ഒരു ലക്ഷത്തിൽ താഴെ; 2123 മരണം

  രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക്‌ ഒരു ലക്ഷത്തിൽ താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 64 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. 24 മണിക്കൂറിനിടെ 2123 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3,51,309 ആയി. രാജ്യത്ത് ഇതിനോടകം 2,89,96,473 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,82,282 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. രാജ്യത്ത് ഇതിനോടകം 2,73,41,462 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ…

Read More

മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മർദിച്ച സംഭവത്തിൽ പോലീസുകാരന് സസ്‌പെൻഷൻ

  മാവേലിക്കരയിൽ ജില്ലാ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ മർദിച്ച പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. സിവിൽ പോലീസ് ഓഫീസറായ അഭിലാഷ് ചന്ദ്രനെതിരെയാണ് നടപടി. അഭിലാഷ് ചന്ദ്രന്റെ കൊവിഡ് ബാധിതയായ അമ്മ മരിച്ചതിനെ തുടർന്നാണ് ഡോക്ടറെ മർദിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രോഗി മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. കഴിഞ്ഞ മാസം പതിനാലിനാണ് സംഭവം നടന്നത്.

Read More

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും

  സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും. കൊവിഡ് വ്യാപനവും അടച്ചിടലും ഇന്ധനവില വർധനവും ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലാണ് ട്രോളിങ് നിരോധനം. സാഹചര്യങ്ങളെ മറികടക്കാൻ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. ട്രോളിങ് നിരോധനം കഴിയുമ്പോഴേക്കും സർക്കാർ ഇന്ധന സബ്സിഡി നൽകിയില്ലെങ്കിൽ പിടിച്ചുനിൽക്കാനാകില്ല എന്നാണ് ബോട്ടുടമകൾ പറയുന്നത്. കൊവിഡ് കാരണം നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്താത്തതിനാൽ പല ബോട്ടുകളും നാളുകളായി കരയിലാണ്. എന്നാൽ പരമ്പരാഗത വള്ളങ്ങളിൽ മീൻപിടിക്കുന്നവർക്ക് വിലക്കില്ല.

Read More

ഒമാനിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വൻ സിഗരറ്റ് ശേഖരം പിടികൂടി

  മസ്‍കത്ത്: ഒമാനില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വന്‍ സിഗിരറ്റ് ശേഖരം പിടികൂടി. സലാല വിലയാത്തിലെ ഒരു സൈറ്റിൽ നടത്തിയ റെയ്‌ഡിലാണ് രാജ്യത്ത് നിരോധിക്കപ്പെട്ട 31,000 കാർട്ടൻ സിഗരറ്റുകൾ കണ്ടെടുത്തത്. ദോഫാർ ഗവർണറേറ്റ് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പും ദോഫാർ കസ്റ്റംസ് അധികൃതരും ചേര്‍ന്നാണ് പരിശോധന നടത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

Read More

സംസ്ഥാനത്ത് 12, 13 തീയതികളിൽ സമ്പൂർണ ലോക്ക് ഡൗൺ; മറ്റ് നിയന്ത്രണങ്ങൾ ഇവയാണ്

  സംസ്ഥാനത്ത് 12, 13 തീയതികളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക് ഡൗൺ ഈ മാസം 16 വരെ നീട്ടിയിരുന്നു. ശനിയും ഞായറും സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവക്ക് ജൂൺ 16 വരെ പ്രവർത്തിക്കാം. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കു സ്റ്റേഷനറി, ജ്വല്ലറി, ചെരുപ്പുകടകൾ, തുണിക്കടകൾ, കണ്ണട ഷോപ്പുകൾ തുടങ്ങിയവക്ക്…

Read More

മക്ക വിശുദ്ധ ഹറം ശുചീകരിക്കാൻ പത്തു റോബോട്ടുകളെത്തി

  മക്ക: വിശുദ്ധ ഹറമിൽ വിപുലമായ അണുനശീകരണ ജോലികൾക്ക് ഹറംകാര്യ വകുപ്പ് പത്തു റോബോട്ടുകൾ ഏർപ്പെടുത്തി. പ്രീസെറ്റ് മാപ്പിലും ആറു ലെവലുകളിലും പ്രോഗ്രാം ചെയ്ത ഒരു ഓട്ടോമാറ്റഡ് കൺട്രോൾ സിസ്റ്റത്തിലാണ് റോബോട്ടുകൾ പ്രവർത്തിക്കുന്നത്. ഇത് ഹറമിൽ പരിസ്ഥിതി ആരോഗ്യ അന്തരീക്ഷ സുരക്ഷ മെച്ചപ്പെടുത്തുന്നു. ഉപയോഗ സാഹചര്യങ്ങൾ, അണുനശീകരണ ട്രാക്ക്, പാരിസ്ഥിതിക ഇടം പൂർണമായും കവർ ചെയ്യുന്നതിന് ആസൂത്രണം ചെയ്ത സമയം എന്നിവക്ക് അനുസതൃതമായി അണുനശീകരണ ആവശ്യകതകളെ ഇന്റലിജൻസ് രീതിയിൽ റോബോട്ടുകൾ അവലോകനം ചെയ്യുന്നു. ബാറ്ററി ചാർജിംഗ് സവിശേഷതയുള്ള…

Read More

സി കെ ജാനുവിന് സുരേന്ദ്രൻ പത്ത് ലക്ഷം നൽകിയ സംഭവം; കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പ്രസീത

  ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ബത്തേരിയിലെ സി കെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ജെ ആർ പി ട്രഷറർ പ്രസീത അഴീക്കോട്. ഫോൺ സംഭാഷണങ്ങളടക്കം പ്രസീത പുറത്തുവിട്ടു. തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിലെ 503ാം നമ്പർ മുറിയിൽ സുരേന്ദ്രനും പി എയും പണവുമായി എത്തിയെന്നാണ് പ്രസീത പറയുന്നത് ഹോട്ടലിലേക്ക് ജൂൺ ആറിന് ജാനു വരുന്നതുവരെ സുരേന്ദ്രൻ തന്നെ വിളിച്ചു കൊണ്ടിരുന്നു. നാലഞ്ച് തവണ വിളിച്ചിട്ടുണ്ട്. ജാനു രാത്രി വന്നതിന്…

Read More

അഭിമാന നേട്ടവുമായി ഖത്തര്‍; ആരോഗ്യ മന്ത്രിക്ക് ദി വുമണ്‍ ഹെല്‍ത്ത് ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്

  ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിക്ക് ദി വുമണ്‍ ഹെല്‍ത്ത് ലീഡര്‍ ഓഫ് ദി ഇയര്‍ 2021 അവാര്‍ഡ്. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ മികച്ച പങ്കുവഹിച്ചത് പരിഗണിച്ചാണ് അറബ് ഹോസ്പിറ്റല്‍ ഫെഡറേഷന്റെ 2021 ലെ ദി വുമണ്‍ ഹെല്‍ത്ത് ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയെ തെരഞ്ഞെടുത്തത്. ഖത്തറില്‍ കൊവിഡിന്റെ രണ്ട് തരംഗങ്ങളേയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുകയും ലോകാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും…

Read More